ജനകീയ ഇടപെടലിലൂടെ സുസ്ഥിരവികസനം ലക്ഷ്യം: മന്ത്രി വീണാ ജോർജ്
1582985
Monday, August 11, 2025 3:58 AM IST
പത്തനംതിട്ട: ജനകീയവും കേന്ദ്രീകൃതവുമായ ഇടപെടലിലൂടെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വ്യക്തികളുടെയും കുടുംബത്തിന്റെയും ജീവിത ഗുണനിലവാരവും സുസ്ഥിരവികസനവും ഉറപ്പുവരുത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ്.
ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ സമുന്നതി പദ്ധതിയുടെ ഭാഗമായി ഇലവുംതിട്ട മൂലൂര്‍ സ്മാരക ഹാളില്‍ സംഘടിപ്പിച്ച മെഴുവേലി പഞ്ചായത്ത് പട്ടികജാതി മൈക്രോപ്ലാന്‍ നൈപുണ്യ പരിശീലനവും ബ്രിഡ്ജ് കോഴ്സുകളുടെ ഉദ്ഘാടനവും നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ബ്രിഡ്ജ് കോഴ്സുകള്‍ക്ക് ആവശ്യമായ കംപ്യൂട്ടറുകള്‍ എംഎല്‍എ ഫണ്ടില്‍നിന്ന് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ തയാറാക്കിയ മെഴുവേലി ഗ്രാമപഞ്ചായത്തുതല പട്ടികജാതി മൈക്രോ പ്ലാനിന്റെ തുടര്‍ച്ചയായി കുടുംബശ്രീ മിഷന് സമുന്നതി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 49.50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മൈക്രോപ്ലാനില്‍ ഉള്‍പ്പെട്ട കുടുംബങ്ങളിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള നൈപുണ്യ പരിശീലനവും വിദ്യാര്ഥികളായുള്ളവര്ക്ക് അവരുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായുള്ള ബ്രിഡ്ജ് കോഴ്സുകളും നടപ്പിലാക്കും.
മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ എസ്. ആദില, അസിസ്റ്റന്റ് ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ കെ. ബിന്ദുരേഖ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ആര്. അജയകുമാര്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ജിജി മാത്യു, മുന്‍ എംഎല്‍എ കെ.സി. രാജഗോപാല്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എസ്. അനീഷ് മോന്,
ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ആര്. അജിത് കുമാര്‍, വിജ്ഞാന കേരളം ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ ബി. ഹരികുമാര്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗം രജിത കുഞ്ഞുമോന്, മെഴുവേലി ഗ്രാമപഞ്ചായത്തംഗം സി. വിനോദ്, നൈപുണ്യ അക്കാദമിക് കമ്മിറ്റി കണ്‍വീനര്‍ നൈതിക്, മെഴുവേലി സിഡിഎസ് ചെയര്‍പേഴ്സണ്‍ രാജി ദാമോദരന്‍ എന്നിവര്‍ പ്രസംഗിച്ചു.