ചുങ്കപ്പാറയില്‍ പ്രതിഷേധ മൗനജാഥ നടത്തി
1582986
Monday, August 11, 2025 3:58 AM IST
ചുങ്കപ്പാറ: കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കും നേരേ വടക്കേ ഇന്ത്യയില്‍ ഭരണകൂടഭീകരത അഴിച്ചുവിടുന്നതിലും പോലീസ് നിഷ്ക്രിയത്വത്തിലും പ്രതിഷേധിച്ച് കോട്ടാങ്ങല്‍, ചുങ്കപ്പാറ, പെരുമ്പെട്ടി, നിര്‍മലപുരം, കുളത്തൂര്‍ മേഖലകളിലെ എപ്പിസ്കോപ്പല്‍ സഭകളുടെ നേതൃത്വത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ വൈദികരുടെയും സിസ്റ്റേഴ്സിന്റെയും നേതൃത്വത്തില്‍ പ്രതിഷേധ മൗനജാഥ നടത്തി.
ചുങ്കപ്പാറ സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍നിന്ന് വായ് മൂടിക്കെട്ടി, തിരിതെളിച്ച് ആരംഭിച്ച മൗനജാഥ ചുങ്കപ്പാറ ചെറുപുഷ്പ ദേവാലയ കുരിശടിചുറ്റി ജംഗ്ഷനിലെ മാര്ട്ടിന് സെന്ററിലേക്കാണ് നടത്തിയത്. മാര്ട്ടിന് സെന്ററില്‍ മലങ്കര കത്തോലിക്കാ സഭ മീഡിയാ കമ്മീഷന് സെക്രട്ടറി ഫാ. സ്കോട്ട് സ്ലീബ പുളിമൂടന്‍ മുഖ്യപ്രഭാഷണം നടത്തി.
ഫാ. റ്റോണി മണിയഞ്ചിറ, ഫാ. എബി വടക്കുംതല, ഫാ. തോമസ് നല്ലേക്കൂറ്റ്, ഫാ. ജേക്കബ് പനന്തോട്ടം, റവ. ജോര്‍ജ് യോഹന്നാന്, റവ. ഏബ്രഹാം സി. തര്യന്, ഫാ. സേവ്യര്‍ ചെറുനെല്ലാടി, ഫാ. സിജു തോമസ് എന്നിവര്‍ പ്രസംഗിച്ചു.