മാമ്മൻ മത്തായി അനുസ്മരണ സമ്മേളനം ഇന്ന്
1593934
Tuesday, September 23, 2025 2:13 AM IST
തിരുവല്ല: മുൻ എംഎൽഎ മാമ്മൻ മത്തായിയുടെ 22-ാം മത് ചരമവാർഷികവും അനുസ്മരണ സമ്മേളനവും കേരള കോൺഗ്രസ് തിരുവല്ലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്നു രാവിലെ ഒന്പതിന് മേപ്രാൽ ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ നടക്കും.
നിയോജക മണ്ഡലം പ്രസിഡന്റ് രാജു പുളിമ്പള്ളിയുടെ അധ്യക്ഷതയിൽ നടക്കുന്ന അനുസ്മരണ സമ്മേളനം പാർട്ടിയുടെ ജില്ലാ പ്രസിഡന്റ് വറുഗീസ് മാമ്മൻ ഉദ്ഘാടനം ചെയ്യും.
പാർട്ടി വൈസ്ചെയർമാൻ ജോസഫ് എം. പുതുശേരി, സീനിയർ ജനറൽ സെക്രട്ടറി കുഞ്ഞുകോശി പോൾ, എന്നിവർ മുഖ്യപ്രഭാഷണം നടത്തും. സാം ഈപ്പൻ, ഷിബു പുതുക്കേരിൽ , വറുഗീസ് ജോൺ, തോമസ് മാത്യു, ജോൺസൺ കുര്യൻ, ജോർജ് മാത്യു, ജോസ് പഴയിടം, ജേക്കബ് ചെറിയാൻ തുടങ്ങിയവർ പ്രസംഗിക്കും.