നരേന്ദ്രമോദി സർക്കാർ ജനാധിപത്യ സംവിധാനം അട്ടിമറിച്ചു: ആന്റോ ആന്റണി
1593941
Tuesday, September 23, 2025 2:14 AM IST
പത്തനംതിട്ട: തെരഞ്ഞെടുപ്പ് കമ്മീഷനെ നോക്കുകുത്തിയാക്കിയാക്കി വോട്ട് കൊള്ള നടത്തി അധികാരം കയ്യാളിയ സംഘപരിവാര്‍ നേതൃത്വത്തിലുള്ള നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനം തന്നെ അട്ടിമറിച്ചിരിക്കുകയാണെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ആന്റോ ആന്റണി എംപി.
വോട്ട് കൊള്ളയ്ക്കെതിരേ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി നടത്തിക്കൊണ്ടിരിക്കുന്ന സമരപരിപാടികളുടെ ഭാഗമായി എഐസിസിയുടെ അഞ്ച് കോടി ഒപ്പ് ശേഖരണ പരിപാടിയായ വോട്ട് ചോരി സിഗ്നേച്ചര്‍ കാന്പെയിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ഹെഡ് പോസ്റ്റോഫീസിനു മുന്പില് നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സുതാര്യവും നീതിപൂര്‍വകവുമായി നടക്കേണ്ട ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സംവിധാനം അട്ടിമറിക്കപ്പെടുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിയുടെയും ഭരണകക്ഷിയുടെയും വിനീത വിധേയരായി പ്രവര്‍ത്തക്കുന്ന ദയനീയ കാഴ്ചയാണ് ഇന്ത്യയിലെ ജനങ്ങള്‍ കാണുന്നതെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു.
കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു മുഖ്യപ്രഭാഷണം നടത്തി. ഡിസിസി മുൻ പ്രസിഡന്റ് പി. മോഹന്‍രാജ്, മുന്‍ എംഎല്‍എ മാലേത്ത് സരളാദേവി, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്, കെപിസിസി സെക്രട്ടറിമാരായ റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാമല, ഡിസിസി വൈസ് പ്രസിഡന്റുമാരായ വെട്ടൂര്‍ ജ്യോതിപ്രസാദ്, അനില്‍ തോമസ്, ഡിസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, നേതാക്കളായ കെ. ജയവര്‍മ, സജി കൊട്ടയ്ക്കാട്, ഹരികുമാര്‍ പൂതങ്കര, ഷാം കുരുവിള, ഏഴംകുളം അജു, കെ. ജാസിംകുട്ടി, കാട്ടൂര്‍ അബ്ദുള്‍സലാം, എസ്.വി. പ്രസന്നകുമാർ, വി.റ്റി. അജോമോന്‍, എലിസബത്ത് അബു, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ ജെറി മാത്യു സാം, പ്രഫ. പി.കെ. മോഹന്‍രാജ്, ആർ. ദേവകുമാര്‍, സക്കറിയ വര്‍ഗീസ്, പോഷക സംഘടനകളുടെ ജില്ലാ പ്രസിഡന്റുമാരായ രജനി പ്രദീപ്, വിജയ് ഇന്ദുചൂഢന്, എ.കെ. ലാലു, ടി.എച്ച്. സിറാജുദ്ദീന് തുടങ്ങിയവർ പ്രസംഗിച്ചു.