പുളിയിലേത്തുപടി റോഡ് തകർച്ചയിൽ; ധർണ നടത്തി
1594558
Thursday, September 25, 2025 3:39 AM IST
കോഴഞ്ചേരി: പുളിയിലേത്ത് പടി - പുല്ലേലി കടവ് റോഡ് തകർച്ചയിൽ. കോഴഞ്ചേരി ടൗണിലെ പ്രധാന സ്ഥാപനങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള റോഡ് സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂൾ, ബിഎസ്എന്‍എല്‍, എന്‍എസ്എസ് കരയോഗ മന്ദിരം, വൈഎംസിഎ കീഴുകര, കാതലിക്സ് കോണ്‍വന്റ് സ്ഥാപനങ്ങളിലേക്കുള്ള പാതയാണ്. റാന്നി - ചെറുകോല്‍പ്പുഴ - കീഴുകര വഴി കോഴഞ്ചേരിയിലേക്ക് ദൈർഘ്യം കുറവായ റോഡാണ്.
ഏകദേശം രണ്ട് കിലോമീറ്റര്‍ മാത്രമുള്ള റോഡ് അടിയന്തര പ്രാധാന്യത്തോടെ ടാറിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് കോഴഞ്ചേരി 1,4,14 വാര്‍ഡുകള്‍ സംയുക്തമായി പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
യോഗം കെപിസിസി നിര്‍വാഹ സമിതി അംഗം ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡന്റ് ലിബു മലയില്‍ അധ്യക്ഷത വഹിച്ചു. പത്തനംതിട്ട ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജെറി മാത്യു സാം, മണ്ഡലം പ്രസിഡന്റ് ജോമോന് പുതുപ്പറമ്പില്‍, പഞ്ചായത്ത് അംഗം സുനിത ഫിലിപ്പ്, ബ്ലോക്ക് സെക്രട്ടറിമാരായ അനീഷ് ചക്കുങ്കൽ,
സി വര്‍ഗീസ് അശോക് ഗോപിനാഥ്, ലിബ ബിജി, ആനി ജോസഫ്, ജിബി തോമസ്, മോളി കീഴുകര, ലത ചെറിയാൻ, സത്യന് നായര്‍, ചെറിയാന് ഇഞ്ചക്കലോടി, സജു കുളത്തിൽ, പ്രസാദ് കുട്ടി, മോനച്ചന് വല്യപറമ്പില്‍, എൻ. കെ. ഏബ്രഹാം, സാബു പാലിക്കത്തറ, ബെഞ്ചമിന്‍ ഇടത്തറ തുടങ്ങിയവർ പ്രസംഗിച്ചു.