കുടിവെള്ള പദ്ധതി നിർമാണോദ്ഘാടനം
1594118
Wednesday, September 24, 2025 3:52 AM IST
പെരുമ്പെട്ടി: കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിലെ പുള്ളോലി ചാമക്കാലാപ്പടി മിനി കുടിവെള്ള പദ്ധതിയുടെ നിർമാണോദ്ഘാടനം മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തിൽ നിർവഹിച്ചു.
മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രകാശ് ചരളേൽ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം ഉഷാ സുരേന്ദ്രനാഥ്, ജോൺസൺ, സുബൈർ, സുനിൽകുമാർ , പി.കെ സുരേഷ്, ജയൻ എന്നിവർ പ്രസംഗിച്ചു.
വാട്ടർ ടാങ്ക് സ്ഥാപിക്കുവാനുള്ള സ്ഥലം പ്ലാച്ചേരിൽ സുനിൽ കുമാറാണ് പഞ്ചായത്തിന് സൗജന്യമായി നൽകിയത്. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെയും കൊറ്റനാട് ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി.