അസാപ് കാന്പസ് ഉദ്ഘാടനം നടത്തി
1594115
Wednesday, September 24, 2025 3:52 AM IST
തിരുവല്ല: അസാപ് കേരളയുമായി സഹകരിച്ചു വിദേശ ഭാഷാ പരിശീലകരായ ജോര്‍ജിയന്‍ ഇന്റര്‍നാഷണല്‍ തിരുവല്ല കുന്നന്താനത്ത് ആരംഭിച്ച പുതിയ കാമ്പസ് ഉദ്ഘാടനം മാത്യു ടി. തോമസ് എംഎല്‍എ നിര്‍വഹിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തില്‍ അധ്യക്ഷത വഹിച്ചു.
കുന്നന്താനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഫ. മധുസൂദനന് നായർ, വാര്‍ഡ് അംഗങ്ങളായ ഗ്രേസി മാത്യു, വി.ജെ. റെജി, അസാപ്പ് സിഎസ്പി സൗത്ത് സോണ്‍ മെന്റര്‍ ബാലു വേണുഗോപാൽ, ഫാ. വര്‍ഗീസ് പി. ചെറിയാൻ, ഫാ. ഷിബു ടോം, ഫാ. ബിനു തോമസ്, തിരുവല്ല മെഡിക്കല്‍ മിഷന് അക്കാദമിക് ഹെഡ് ഫിന്നി തോമസ് ജോസഫ്,
ജോര്‍ജിയന്‍ ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ജയ്സി ഷിജോ എന്നിവര്‍ പങ്കെടുത്തു. വിദേശ ഭാഷാ കോഴ്സുകളായ ജര്‍മൻ, ഒഇടി, ഐഇഎല്‍ടിഎസ്, പിടിഇ തുടങ്ങിയവയിലേക്ക് അഡ്മിഷന് ആരംഭിച്ചതായി കുന്നന്താനം അസാപ് കമ്യൂണിറ്റി സ്കില്‍ പാര്‍ക്ക് സെന്റര്‍ ഇന്‍ ചാര്‍ജ് ശ്രീലക്ഷ്മി എസ് നായര്‍ അറിയിച്ചു. ഫോൺ: 7736925907, 9495999688.