ശുചിത്വോത്സവം കാന്പെയിനു തുടക്കമായി
1594105
Wednesday, September 24, 2025 3:39 AM IST
പത്തനംതിട്ട: സ്വച്ഛ്താ ഹി സേവ 2025 കാമ്പെയിന്റെ ഭാഗമായി നവംബർ ഒന്നുവരെ നീണ്ടുനിൽക്കുന്ന ശുചിത്വോത്സവം 2025 കാന്പെയിന്റെ പോസ്റ്റർ പ്രകാശനം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. അജയകുമാർ, ജില്ലാ ശുചിത്വ മിഷൻ ഉദ്യോഗസ്ഥരായ അസിസ്റ്റന്റ് മിഷൻ കോ ഓർഡിനേറ്റർ (ഐഇസി) അനൂപ് ശിവശങ്കരപ്പിള്ള, അസിസ്റ്റന്റ് മിഷൻ കോഓർഡിനേറ്റർ (എസ്ഡബ്ല്യുഎം) ആദർശ് പി. കുമാർ, എസ്. നീതു ലക്ഷ്മി എന്നിവരും ജില്ലാ പഞ്ചായത്ത് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.