കെപിഎസ്ടിഎ മാറ്റൊലി പരിവർത്തന സന്ദേശയാത്ര നാളെ പത്തനംതിട്ടയിൽ
1594109
Wednesday, September 24, 2025 3:52 AM IST
പത്തനംതിട്ട: സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ മേഖലയിലെ വികലമായ നയങ്ങൾക്കെതിരേ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടിഎ) സംസ്ഥാന പ്രസിഡന്റ് കെ.അബ്ദുൾ മജീദ് നയിക്കുന്ന മാറ്റൊലി പരിവർത്തന സന്ദേശ യാത്ര നാളെ പത്തനംതിട്ട ജില്ലയിൽ എത്തും.
നാളെ വൈകുന്നേരം 4.30 ന് അടൂർ കെഎസ്ആർടിസി കോർണറിൽ ചേരുന്ന സ്വീകരണ സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബിജു വർഗീസ് അധ്യക്ഷത വഹിക്കും.
26 ന് രാവിലെ 9.30 പത്തനംതിട്ട പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ ചേരുന്ന സ്വീകരണ സമ്മേളനം കെപിസി.സി. ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിക്കും. യാത്ര 27ന് സെക്രട്ടേറിയറ്റിനു മുന്പിൽ അധ്യാപക റാലിയോടെ സമാപിക്കും.