മികവ് പ്രദർശനം സംഘടിപ്പിച്ചു
1594563
Thursday, September 25, 2025 3:39 AM IST
പുറമറ്റം: വെണ്ണിക്കുളം എംഡി എൽപി സ്കൂളിൽ കുട്ടികളുടെ മികവുകളുടെ പ്രദർശനം നടത്തി. വെണ്ണിക്കുളം സെന്റ് ബഹനാൻസ് ഹയർ സെക്കൻഡറി സ്കൂൾ പ്രധാന അധ്യാപിക രജനി ജോയ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സാന്ത്വന സനൽ അധ്യക്ഷതവഹിച്ചു. ഹെഡ്മിസ്ട്രസ് മിനി സൂസൻ ഫിലിപ്പ്, സീനിയർ അസിസ്റ്റന്റ് ലാബി ജോർജ് ജോൺ, കൺവീനർ റോബി അന്നാ ജോസഫ്, ജോൺ എം. തോമസ് , സൗമ്യ സന്തോഷ്, ഗോപിക എന്നിവർ പ്രസംഗിച്ചു.
ശാസ്ത്ര മേഖലകളിലെ നൂതനങ്ങളായ ആശയങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. ചെലവ് കുറഞ്ഞ രീതിയിൽ നിർമിക്കുന്ന വാട്ടർ പ്യൂരിഫയർ,സോളാർ സിസ്റ്റം എന്നിവ കുട്ടികളെ ആകർഷിച്ചു. പ്രവൃത്തിപരിചയ മേളകളിലും കുട്ടികൾ ഉപയോഗപ്രദമായ ഉത്പന്നങ്ങൾ നിർമിച്ചു.