കോന്നി മെഡിക്കൽ കോളജിലെ ചികിത്സാ പോരായ്മകൾ പരിഹരിക്കണം: ഡി.കെ. ജോൺ
1594102
Wednesday, September 24, 2025 3:39 AM IST
കോന്നി: കോന്നി മെഡിക്കൽ കോളജിലെ പോരായ്മകൾക്ക് അടിയന്തരമായിപരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ പ്രഫ.ഡി.കെ. ജോൺ. കോന്നി നിയോജക മണ്ഡലം നേതൃസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മെഡിക്കൽ കോളജിൽ ചികത്സ തേടി വരുന്നവരെ മറ്റ് ആശുപത്രികളിലേക്ക് റെഫർ ചെയ്യുകയാണ്. പത്തനംതിട്ട ജനറൽ ആശുപത്രി നവീകരണത്തിന്റെ പേരിൽ അടച്ചതോടെ പത്തനംതിട്ടയിലെ സർക്കാർ ആരോഗ്യ മേഖലയിൽ വിദഗ്ധ ചികിത്സ ലഭ്യമല്ലെന്ന സ്ഥിതിയുണ്ടെന്ന് ഡി.കെ. ജോൺ പറഞ്ഞു.
മാണി ഗ്രൂപ്പിൽ നിന്നും ജോയി കുറ്റിയിലിന്റെയും ജോസ് മുരുപ്പേലിന്റെയും നേതൃത്വത്തിൽ പാർട്ടിയിൽ ചേർന്ന പ്രവർത്തകർക്കു മെംബർഷിപ്പ് നല്കി. യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് ഉമ്മൻ മാത്യു വടക്കേടം അധ്യക്ഷത വഹിച്ചു.
ജോസ് കൊന്നപ്പാറ, വർഗീസ് ചള്ളയ്ക്കൽ, തോമസു കുട്ടി കുമ്മണ്ണൂർ, ജോർജ് കുളഞ്ഞിക്കൊ മ്പിൽ, കെ.പി.തോമസ്, ഏബ്രഹാം ചെങ്ങറ, ജോൺ വട്ടപ്പാറ,രാജൻ പുതുവേലിൽ, കെ.സി. നായർ , സജി കളയ്ക്കാട്, ബിനോയ് ഇലവിനാൽ മുക്കട, പ്രഫ.അജു ടി. തോമസ് , ജോസ് കണ്ണങ്കര തുടങ്ങിയവർ പ്രസംഗിച്ചു.