മാമ്മൻ മത്തായി അനുസ്മരണം
1594566
Thursday, September 25, 2025 3:46 AM IST
തിരുവല്ല: കർഷകജനതയ്ക്കുവേണ്ടി കേരള നിയമസഭയ്ക്ക് അകത്തും പുറത്തും മാമ്മൻ മത്തായി നടത്തിയ പോരാട്ടങ്ങൾ അവിസ്മരണീയമാണെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റും യുഡിഎഫ് ജില്ലാ ചെയർമാനുമായ വർഗീസ് മാമ്മൻ. കേരള കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാമ്മൻ മത്തായിയുടെ 22-ാമത് ചരമവാർഷികത്തോടനുബന്ധിച്ച അനുസ്മരണ യോഗം മേപ്രാലിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരള കോൺഗ്രസ് ഉന്നതികാര സമിതി അംഗവുമായ സാം ഈപ്പൻ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശേരി, സീനിയർ ജനറൽ സെക്രട്ടറി കുഞ്ഞുകോശി പോൾ, നിയോജകമണ്ഡലം പ്രസിഡന്റ് രാജു പുളിമ്പള്ളി, ഉന്നതാധികാര സമിതി അംഗങ്ങളായ ഷിബു പുതുക്കേരിൽ, ജോസ് പഴയിടം, ജനറൽ സെക്രട്ടറി സക്കറിയ കരുവേലി, ജേക്കബ് ചെറിയാൻ , ജോൺ എബ്രഹാം, രാജൻ കോലത്ത് അജു ഉമ്മൻ, വി ആർ രാജേഷ്, മാത്യു മുളമൂട്ടിൽ, ജോ ഇലിഞ്ഞുമൂട്ടിൽ, എബി വർഗീസ്, ജേക്കബ് ജോർജ് മനക്കൽ, ബിജു അലക്സ്, അഡ്വ. ജോർജി മാത്യൂസ്, ടോണി കുര്യൻ, ജിബിൻ സക്കറിയ, മാത്യൂസ് ചാലക്കുഴി, ഫിലിപ്പ് ജോർജ്, സജി കൂടാരത്തിൽ എന്നിവർ പ്രസംഗിച്ചു.
തിരുവല്ല: മുൻ എംഎൽഎ മാമ്മൻ മത്തായിയെ അദ്ദേഹത്തിന്റെ ചരമവാർഷിക ദിനത്തിൽ കേരള കോൺഗ്രസ് -എം അനുസ്മരിച്ചു. സമ്മേളനം ജില്ല പ്രസിഡന്റ് സജി അലക്സ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സാം കുളപ്പള്ളി അധ്യക്ഷത വഹിച്ചു.
ഉന്നതാധികാര സമിതിയംഗം ചെറിയാൻ പോളച്ചിറക്കൽ, മുൻ എംഎൽഎ എലിസബത്ത് മാമ്മൻ മത്തായി, ജില്ല പഞ്ചായത്താംഗം മായ അനിൽകുമാർ, പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോമൻ താമരച്ചാലിൽ, ജില്ലാ സെക്രട്ടറി ജേക്കബ് മാമ്മൻ വട്ടശേരിൽ,
കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് ജോജി പി. തോമസ്, സെക്രട്ടറി ദീപു മാമ്മൻ മത്തായി, വനിത കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ധന്യ അന്നാ മാമ്മൻ, മണ്ഡലം പ്രസിഡന്റുമാരായ ജോയ് ആറ്റുമാലിൽ, ബാബു പുല്ലേരിക്കാട്ടിൽ, യോഹന്നാൻ നിരണം, ശർമള സുനിൽ, സുഭദ്ര രാജൻ നേതാക്കന്മാരായ തോമസ് വർഗീസ്, ജോസ് പി. മാത്യു , ജോസ് പുല്ലച്ചേരി, റോയി കണ്ണോത്ത്, ജോർജ് കുര്യൻ, നരേന്ദ്രനാഥ്, സൂരജ്, ജയ്മോൻ, സന്തോഷ് എന്നിവർ പ്രസംഗിച്ചു.