മലയാലപ്പുഴ സര്‍ക്കാര്‍ എല്‍പി സ്കൂളിന് പുതിയ കെട്ടിടം
1594106
Wednesday, September 24, 2025 3:39 AM IST
മലയാലപ്പുഴ: അടിസ്ഥാന വികസനത്തിനൊപ്ം പൊതുവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. സ്കൂളുകളുടെ നിര്‍മാണത്തിനും മറ്റും 10 ലക്ഷം രൂപ അനുവദിച്ചിരുന്ന പഴയ കാലം മാറി. ഇന്നത് രണ്ടും മൂന്ന് കോടി രൂപയില്‍ എത്തയതായും മന്ത്രി പറഞ്ഞു. മലയാലപ്പുഴ സർക്കാർ എൽപി സ്കൂൾ കെട്ടിടം ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികള്‍ക്ക് ആഘോഷ ദിനങ്ങളില്‍ നിറമുള്ള വസ്ത്രം ധരിക്കാന്‍ അവസരമുണ്ട്. സ്കൂള്‍ വിനോദയാത്രയില്‍ മുഴുവന്‍ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കും. സാമ്പത്തികമില്ലാത്തതിന്റെ പേരില്‍ ആരെയും ഒഴിവാക്കില്ലെന്നും മന്ത്രി അറിയിച്ചു. കെ.യു. ജനീഷ് കുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി. നായര്‍, ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഷാജി, ക്ഷേമസമിതി അധ്യക്ഷരായ എൻ. വളര്‍മതി, ഷീലാ കുമാരി ചാങ്ങയില്‍, എസ്. ബിജു, കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുജാത അനിൽ, രാഹുല്‍ വെട്ടൂര്‍, എല്‍സി ഈശോ, സുമ രാജശേഖരന്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ബി ആര് അനില, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസഗിച്ചു.