ആറന്മുള വള്ളസദ്യകൾ രണ്ടിനു പൂർത്തിയാകും
1593939
Tuesday, September 23, 2025 2:13 AM IST
ആറന്മുള: വള്ളസദ്യ ഉത്സവകാലം സമാപിക്കാന്‍ ദിവസങ്ങള്‍മാത്രം. പള്ളിയോടങ്ങള്‍ മാലിപ്പുരകളിലേക്ക് കയറിത്തുടങ്ങി. ഒക്ടോബർ രണ്ടിനാണ് ഇക്കൊല്ലത്തെ വള്ളസദ്യകള്‍ സമാപിക്കുന്നത്. ഈ വര്‍ഷം 558 വള്ളസദ്യകളാണ് ബുക്ക് ചെയ്യപ്പെട്ടത്. ഇതില്‍ 28 വള്ളസദ്യകള്‍ വിവിധ കാരണങ്ങളാല്‍ മാറ്റിവയ്ക്കപ്പെട്ടിട്ടുണ്ട്.
14 സദ്യ കരാറുകാരാണ് ഈ കാലയളവില്‍ വള്ളസദ്യകള്‍ നടത്തിയത്. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി വള്ളസദ്യകള്‍ കുറ്റമറ്റ രീതിയില്‍ നടത്തുന്നതിന് എല്ലാ മുന്‍കരുതലുകളും പള്ളിയോടസേവാസംഘം സ്വീകരിച്ചിരുന്നു. സദ്യകളുമായി ബന്ധപ്പെട്ട് ഗൗരവകരമായി ഒരു പരാതിയും ഇതേവരെ ലഭിച്ചിട്ടില്ലെന്ന് പള്ളിയോടസേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവന്‍ പറഞ്ഞു. ഇതിനുമുന്‍പ് ഒരിക്കല്‍പോലും ഇത്രയും വള്ളസദ്യകള്‍ ബുക്ക് ചെയ്യപ്പെട്ടിട്ടില്ല. സദ്യകളില്‍ പങ്കെടുത്തവരുടെ എണ്ണവും മുന്‍വര്‍ഷങ്ങളിലെക്കാള്‍ കൂടുതലാണ്. അഷ്ടമിരോഹിണി വള്ളസദ്യയിലും മുന്‍കാലങ്ങളിലേക്കാള്‍ ആളുകളുടെ സാന്നിധ്യം ഉണ്ടായിരുന്നു.
കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി ആളുകളാണ് വള്ളസദ്യയില്‍ പങ്കെടുത്തതെന്നും സംഘം പ്രസിഡന്റ് പറഞ്ഞു.