റാന്നി - നിലയ്ക്കൽ ഭദ്രാസനത്തിൽ പ്രഫഷണൽസ് സംഗമം
1594108
Wednesday, September 24, 2025 3:39 AM IST
റാന്നി: ഭൗതികത, ആത്മീയത എന്നീ വേർതിരിവുകൾ ഒഴിവാക്കി ഏതു തൊഴിലും ദൈവിക നിയോഗമാണന്ന് തിരിച്ചറിഞ്ഞ് പ്രവർത്തിക്കണമെന്ന് ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത. മാർത്തോമ്മാ സഭ റാന്നി - നിലയ്ക്കൽ ഭദ്രാസനത്തിലെ പ്രഫഷണൽസ് സംഗമത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ഭാരതത്തിലെ ക്രൈസ്തവരുടെ തീഷ്ണമായ രാജ്യസ്നേഹവും ദേശീയ ബോധവും വിസ്മരിക്കരുതെന്നും സഫ്രഗൻ മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. മുൻ ഡിജിപി ഡോ.ജേക്കബ് പുന്നൂസ് മുഖ്യപ്രഭാഷണം നടത്തി.
ഭദ്രാസന സെക്രട്ടറി റവ തോമസ് കോശി പനച്ചമൂട്ടിൽ, ട്രഷറർ അനു ഫിലിപ്പ്,റവ.അലക്സാണ്ടർ തരകൻ, ഫ്രെഡി ഉമ്മൻ, ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ, സി.ജെ ഈശോ, എം.എം.മാത്യു,ആനി.പി ഏബ്രഹാം, ഷൈലു ചെറിയാൻ എന്നിവർ പ്രസംഗിച്ചു.