ആയുര്‍വേദ ദിനാചരണം സംഘടിപ്പിച്ചു
1594114
Wednesday, September 24, 2025 3:52 AM IST
പത്തനംതിട്ട: പത്താമത് ആയുര്‍വേദ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാതോലിക്കേറ്റ് കോളജില്‍ ഭാരതീയ ചികിത്സാ വകുപ്പും ദേശീയ ആയുഷ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ആർ. അജയകുമാര്‍ അധ്യക്ഷത വഹിച്ചു.
ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിജുകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെ. മിനി ആയുര്‍വേദദിന സന്ദേശം നല്കി. ആയുഷ് മിഷന് ജില്ലാപ്രോഗ്രാം മാനേജര്‍ ഡോ. എസ്.അഖില, കോളജ് മലയാള വിഭാഗം മേധാവി ഡോ. പി ജെ ബിന്‍സി, അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.സൂസന് ബ്രൂണോ, തിരുവല്ല സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അനു തോമസ്, കടമ്പനാട് സര്‍ക്കാര്‍ ആയുര്‍വേദ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ആർ. കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ആയുര്‍വേദ ദിനത്തോടനുബന്ധിച്ച് കോളജ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച റാലികാതോലിക്കേറ്റ് കോളജ് പ്രിന്‍സിപ്പല്‍ ഡോ.സിന്ധു ജോണ്‍സ് ഫ്ളാഗ് ഓഫ് ചെയ്തു.ആയുര്‍വേദ മാനവരാശിക്കും ഭൂമിക്കുംഎന്ന വിഷയത്തെ ആസ്പദമാക്കി വിദ്യാഥികൾക്കായി ക്ലാസ് സംഘടിപ്പിച്ചു.
ജീവിതശൈലീ രോഗനിര്‍ണയ ക്യാമ്പ്, ഫുഡ് ഫെസ്റ്റ് ആയുര്‍വേദ എക്സ്പോ എന്നിവയും സംഘടിപ്പിച്ചു. ജില്ലയിലെ എല്ലാ ആയുര്‍വേദ സ്ഥാപനങ്ങളും ആയുര്‍വേദ ദിനത്തോടനുബന്ധിച്ച് ഒരാഴ്ചക്കാലം ആയുര്‍വേദവുമായി ബന്ധപ്പെട്ട സെമിനാര്‍, ബോധവത്കരണ ക്ലാസ്, മെഡിക്കല്‍ ക്യാമ്പ്, യോഗാ ക്ലാസ്, ജീവിതശൈലീ രോഗ നിര്‍ണയ ക്യാമ്പ് എന്നിവ സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.