ദൈവികബോധമുള്ള തലമുറ വളർന്നുവരണം: മാർ ബർണബാസ്
1594101
Wednesday, September 24, 2025 3:39 AM IST
റാന്നി: ദൈവികബോധമുള്ള തലമുറ വളർന്നുവരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഡോ.ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത. മാർത്തോമ്മ സൺഡേസ്കൂൾ സമാജം റാന്നി- നിലയ്ക്കൽ ഭദ്രാസനം ബാലകലോത്സവം മഴവില്ല് - 2025 ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭദ്രാസന സൺഡേസ്കൂൾ വൈസ് പ്രസിഡന്റ് റവ. ഷാനു വി. ഏബ്രഹാം അധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി റവ. തോമസ് കോശി പനച്ചമൂട്ടിൽ, ട്രഷറർ അനു ഫിലിപ്പ്, സൺഡേസ്കൂൾ കേന്ദ്ര ജനറൽ സെക്രട്ടറി റവ. സജേഷ് മാത്യു, ട്രഷറർ മാത്യുസൺ പി.തോമസ്, ഭദ്രാസന സണ്ടേസ്കൂൾ സെക്രട്ടറി വർഗീസ് പൂവൻപാറ, ട്രഷറർ ബിനു കെ.സാം , പ്രോഗ്രാം കമ്മിറ്റി ചെയർമാൻ റവ. ജോൺസൺ വർഗീസ്, കൺവീനർമാരായ ഫ്രെഡി ഉമ്മൻ, ജോസ് മാത്യു, സഭാ കൗൺസിൽ മുൻ അംഗം ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.
വിവിധ സബ് കമ്മിറ്റി ഭാരവാഹികളായ റവ.അനീഷ് കുര്യൻ, റവ. ബിജോ ബെന്നി, റവ. ജീവൻ മാത്യു സാജൻ, റവ. ജോബിൻ എ . ജോർജ്, ബാബു ചാരക്കുന്നേൽ, അലക്സി സഖറിയ എന്നിവർ നേതൃത്വം നൽകി.