രക്ഷാകർതൃ ശക്തീകരണ ബോധവത്കരണ ക്ലാസ്
1594559
Thursday, September 25, 2025 3:39 AM IST
തിരുവല്ല: തിരുമൂലപുരം ബാലികാമഠം കെജിഎൽപി സ്കൂളിന്റെ നേതൃത്വത്തിൽ കരുതലാകാം കരുത്തോടെയെന്ന സമ്പൂര്‍ണ രക്ഷാകർതൃ ശക്തീകരണ ബോധവൽകരണ ക്ലാസ് നടന്നു. തിരുവല്ല എക്സൈസ് ഇൻസ്പെക്ടർ മിഥുൻ മോഹൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്യാംലാൽ അധ്യക്ഷത വഹിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ബി. എ. ഉഷ, സെൻഡോറിയ ചൈൾഡ് ഡവലപ്മെന്റ് സെന്റർ ഡയറക്ടർ ഫെമി കുര്യൻ, ഇൻസ്പെക്ടർ സുരേഷ് ഡേവിഡ്, സ്കൂൾ മാനേജർ പ്രദീപ് മാമ്മൻ, ഷൈനി ഡേവിഡ് എന്നിവർ പ്രസംഗിച്ചു. ചൈൽഡ് ഡവലപ്മെന്റ് ട്രെയ്നർമാരായ കൃഷ്ണവേണി, ജോബിൻ ജോസി, ശിഖാ മെറിൻ, ജോസ്മി ജോസഫ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.