ലോക് കല്യാൺ മേള - പിഎം സ്വാനിധി വായ്പാ ക്യാമ്പ്
1594110
Wednesday, September 24, 2025 3:52 AM IST
തിരുവല്ല: വഴിയോര കച്ചവടക്കാർക്കായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പ്രധാനമന്ത്രി സ്ട്രീറ്റ് വേണ്ടഴ്സ് ആത്മ നിർഭർ നിധി (പിഎം സ്വാനിധി പദ്ധതി) പ്രകാരമുള്ള വായ്പാ പദ്ധതി പുനരാരംഭിച്ചു. 15,000, 25,000, 50,000 എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി 90,000 രൂപ വായ്പയായി ലഭിക്കും.
തിരുവല്ല നഗരസഭാ പരിധിയിൽ വഴിയോര കച്ചവടം ചെയ്തുവരുന്ന അംഗീകൃത വഴിയോര കച്ചവടക്കാർക്ക് വായ്പ അനുവദിക്കുന്നതിലേക്കായി നഗരസഭയിൽ ഇന്ന് മുതൽ ലോക് കല്യാൺ മേളയുടെ ഭാഗമായി പിഎം സ്വാനിധി ക്യാമ്പ് സംഘടിപ്പിക്കും.
ആദ്യഘട്ട, രണ്ടാം ഘട്ട വായ്പകൾ 2025 ജനുവരി ഒന്നിന് മുൻപ് അടച്ച് തീർത്തവർക്ക് അടുത്തഘട്ട വായ്പയ്ക്കായി അപേക്ഷിക്കാം.