ഏഷ്യൻ ഫെൻസിംഗ് കേഡറ്റ് കപ്പ്: ജോവാന ജോസി ഇന്ത്യയെ പ്രതിനിധീകരിക്കും
1593938
Tuesday, September 23, 2025 2:13 AM IST
പത്തനംതിട്ട: ഉത്തരാഖണ്ഡിൽ നടക്കുന്ന ഏഷ്യൻ ഫെൻസിംഗ് കേഡറ്റ് കപ്പിലേക്ക് ഇന്ത്യയെ പ്രതിനിധികരിച്ച് മൈലപ്ര സ്വദേശി ജോവാന ജോസി. അഖിലേന്ത്യ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയാണ് ജോവാന ഏഷ്യൻ ഫെൻസിംഗ് കേഡറ്റ് കപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്.
പത്തനംതിട്ട മേരി മാതാ സ്കൂളിൽ ഒന്പതാം ക്ലാസ് വിദ്യാർഥിനിയായ ജോവാന
പത്തനംതിട്ട ഐസ് ക്രയ്ം അക്കാഡമിയിലാണ് ഫെൻസിംഗ് പരിശീലനം നേടിയത്. മൈലപ്ര മണിപ്പറമ്പിൽ ജോസിയുടേയും ഷൈനിയുടേയും മകളാണ്. മൈലപ്രാ എസ്എച്ച് സ്കൂളിലെ കായികാധ്യാപകനായിരുന്ന അന്തരിച്ച പരേതനായ എം.ടി. ദാനിയേലിന്റെ കൊച്ചുമകളാണ്.