മാധ്യമ ശില്പശാല ഇന്ന്
1594567
Thursday, September 25, 2025 3:46 AM IST
പത്തനംതിട്ട: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ പത്തനംതിട്ട ജില്ലയിലെ പ്രാദേശിക മാധ്യമപ്രവർത്തകർക്കായി സംഘടിപ്പിക്കുന്ന ഏകദിന മാധ്യമ ശില്പശാല - വാർത്താലാപ് ഇന്ന് പത്തനംതിട്ട ഹോട്ടൽ എവർഗ്രീൻ കോണ്ടിനെന്റൽ ഹാളിൽ നടക്കും. രാവിലെ പത്തിന് ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ ശില്പശാല ഉദ്ഘാടനം ചെയ്യും.
പിഐബി കേരള, ലക്ഷദ്വീപ് മേഖല അഡീഷണൽ ഡയറക്ടർ ജനറൽ വി. പളനിച്ചാമി അധ്യക്ഷത വഹിക്കും. പത്തനംതിട്ട പ്രസ് ക്ലബ് പ്രസിഡന്റ് ബിജു കുര്യൻ മുഖ്യപ്രഭാഷണം നടത്തും. മുതിർന്ന പത്രപ്രവർത്തകൻ ബോബി ഏബ്രഹാമിനെ ചടങ്ങിൽ ആദരിക്കും.
പിഐബി ഡെപ്യൂട്ടി ഡയറക്ടർ ജോർജ് മാത്യു, പ്രസ്ക്ലബ് സെക്രട്ടറി ജി. വിശാഖൻ എന്നിവർ പ്രസംഗിക്കും. ഷാജൻ സി. കുമാർ, ബോബി ഏബ്രഹാം, ഗോപകുമാർ, സുനിൽ കൃഷ്ണൻ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും. പരിപാടിയിൽ കേന്ദ്ര ഗവൺമെന്റ് പദ്ധതി ഗുണഭോക്താക്കൾ അനുഭവങ്ങൾ പങ്കുവയ്ക്കും.