മേലുകര പള്ളിയോടത്തിനു സ്വീകരണം
1593936
Tuesday, September 23, 2025 2:13 AM IST
കോഴഞ്ചേരി: ഉത്തൃട്ടാതി ജലമേളയില്‍ മന്നം ട്രോഫി നേടിയ മേലുകര പള്ളിയോടത്തിന് മേലുകര പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നൽകി. ലൈബ്രറി ഹാളില്‍ നടന്ന സ്വീകരണയോഗം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് മാത്യൂസ് ശാമുവേല്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെംബര്‍ സാറാ തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദേവി, റവ. ഏബ്രഹാം തോമസ് മേലുകര, ത്രിതല ജനപ്രതിനിധികൾ, ജെറി മാത്യു സാം, അശോക് ഗോപിനാഥ്, കെ.രാജേഷ്കുമാര്‍, ലീബാ ബിജി മാത്യു എന്നിവര്‍ പ്രസംഗിച്ചു.
പള്ളിയോട ശില്പി ചങ്ങങ്കേരി വേണു ആചാരി, ഗോപി ആചാരി, രാധാകൃഷ്ണൻ, ചമയവിദഗ്ദന്‍ ആറന്മുള സോമൻ, തങ്കച്ചന്, ക്യാപ്റ്റണ് പ്രവീൺ, വൈസ് ക്യാപ്റ്റണ് പ്രവീണ്‍ പ്രസാദ് എന്നിവരെ ആദരിച്ചു.