പൊതുവിദ്യാലയങ്ങളുടെ മുഖച്ഛായ മാറി: മന്ത്രി വി. ശിവന്‍കുട്ടി
1594107
Wednesday, September 24, 2025 3:39 AM IST
ചിറ്റാർ: പൊതുവിദ്യാലയങ്ങളുടെ മുഖച്ഛായ മാറ്റുന്നതിന് 5000 കോടി രൂപയുടെ പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് മന്ത്രി വി.ശിവന്‍കുട്ടി. ചിറ്റാര്‍ കൂത്താട്ടുകുളം സര്‍ക്കാര്‍ എല്‍പി സ്കൂള്‍ പുതിയ കെട്ടിടം ഉദ്ഘാടനം സ്കൂള്‍ അങ്കണത്തില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ചിറ്റാര്‍ കൂത്താട്ടുകുളം സര്‍ക്കാര്‍ എല്‍ പി സ്കൂളിന് എംഎല്‍എ ഫണ്ടില്‍ നിന്നും സ്കൂള്‍ ബസ് അനുവദിക്കുമെന്ന് അധ്യക്ഷന്‍ കെ യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ബഷീര്‍, ജില്ല പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷ ലേഖാ സുരേഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രവികല എബി, സ്ഥിരം സമിതി അധ്യക്ഷരായ രവി കണ്ടത്തില്‍, സൂസമ്മ ദാസ്, ബ്ലോക്ക് പഞ്ചായത്തംഗം ഷിജി മോഹൻ,
ഗ്രാമപഞ്ചായത്തംഗങ്ങളായ ആദര്ശവര്മ, ജയശ്രീ പ്രസന്നൻ, ജോളി, നിശ അഭിലാഷ്, ജോര്‍ജ് തെക്കേൽ, അമ്പിളി ഷാജി,റീനാ ബിനു, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബി.ആർ. അനില, വിദ്യാകിരണം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എ.കെ. പ്രകാശ്, ഡിഇഒ അമ്പിളി, സ്കൂള്‍ പ്രധാനാധ്യാപകന് ബിജു തോമസ്, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കെ.ജി. മുരളീധരന് തുടങ്ങിയവർ പ്രസംഗിച്ചു.