കഞ്ചാവുകേസില്‍ ഒളിവിലായിരുന്നയാൾ അറസ്റ്റിൽ
1594790
Friday, September 26, 2025 2:52 AM IST
തിരുവല്ല: കഞ്ചാവുകേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്നയാളെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. കല്ലൂപ്പാറ കടമാന്‍കുളം ചാമക്കുന്നില്‍ ബസലിയേല്‍ സി. മാത്യുവാണ് ( പ്രവീൺ, 36) അറസ്റ്റിലായത്. കഴിഞ്ഞ ജൂണില്‍ പുളിക്കീഴ് പോലീസ് രജിസ്റ്റര്‍ ചെയ്ത കഞ്ചാവ് കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ജൂണ്‍ 10ന് പുളിക്കീഴ് പോലീസ് ഇന്‍സ്പെക്ടര്‍ കെ. അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഒന്നേ മുക്കാല്‍ കിലോയോളം കഞ്ചാവുമായി ചങ്ങനാശേരി പായിപ്പാട് അമ്പാട്ടുപറമ്പില്‍ സുമിത് സാബു (30), തൃക്കൊടിത്താനം പ്ലാമ്പറമ്പില്‍ അരുണ്‍ (28) എന്നിവരെ ആലാംതുരുത്തിയില് നിന്നും കസ്റ്റഡിയില്‍ എടുത്തിരുന്നു.
പോലീസ് ചോദ്യം ചെയ്തപ്പോള്‍ കഞ്ചാവ് നല്‍കിയത് പ്രവീണ്‍ ആണെന്ന് ഇവർ മൊഴി നല്‍കിയിരുന്നു. ആലപ്പുഴ ജില്ലകളിലായി മയക്കുമരുന്നു കേസുകളുള്‍പ്പെടെ 21 കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.