എക്സൈസ് വിമുക്തി മിഷന് ജില്ലാതല പ്രശ്നോത്തരി
1594802
Friday, September 26, 2025 3:02 AM IST
പത്തനംതിട്ട: എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തില്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജില്ലാതല പ്രശ്നോത്തരി നടത്തി. പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ജേക്കബ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എക്സൈസ് വിമുക്തി മിഷന് ജില്ലയില്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നടത്തിയ പ്രശ്നോത്തരിയിലെ വിജയികളാണ് ജില്ലാതല മത്സരത്തില്‍ പങ്കെടുത്തത്.
എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എം. സൂരജ് മുഖ്യസന്ദേശം നല്കി. ഓര്‍ത്തഡോക്സ് സഭ തുമ്പമണ്‍ ഭദ്രാസന സെക്രട്ടറി ജോണ്സണ് കല്ലിട്ടതില്‍ കോര്‍ എപ്പിസ്കോപ്പ, വിമുക്തി മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജോസ് കളീക്കല്‍, സ്കൂള്‍ ഹെഡ്മിസ്ട്രസ് പി.എം. ജയമോള്‍, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അരുണ്‍ അശോക്, എക്സൈസ് ഇന്‍സ്പെക്ടര്‍ ശിഹാബുദീന് എന്നിവര്‍ പ്രസംഗിച്ചു.
പന്തളം തോട്ടക്കോണം സര്‍ക്കാര്‍ ഹൈസ്കൂളിലെ കൃഷ്ണപ്രിയ, ഷിഹാദ് ഷിജു എന്നിവര്‍ ഒന്നാം സ്ഥാനവും തിരുവല്ല എംജിഎം ഹൈസ്കൂളിലെ ഷോണു വി ഷിജോ, സ്റ്റെഫിന് സ്റ്റാന്‍ലി ബേബി എന്നിവര്‍ രണ്ടാം സ്ഥാനവും അടൂര്‍ ചൂരക്കോട് എന്‍എസ്എസ് ഹൈസ്കൂളിലെ സി ദേവനന്ദ, ചിന്മയ എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.