ചിറ്റയം ഗോപകുമാർ വീണ്ടും സിപിഐ ദേശീയ കൗൺസിലിലേക്ക്
1594796
Friday, September 26, 2025 2:52 AM IST
അടൂർ: സിപിഐ ദേശീയ കൗൺസിലിലേക്ക് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സിപിഐ 25-ാം പാർട്ടി കോൺഗ്രസ് ഛണ്ഡിഗഡിൽ സമാപിച്ചു . 24-ാം പാർട്ടി കോൺസ് വിജയവാഡയിൽ ചേർന്നപ്പോഴാണ് ചിറ്റയം ദേശീയ കൗൺസിലിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്.
നിലവിൽ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയും കർഷക തൊഴിലാളി ഫെഡറേഷൻ (ബികെഎംയു) സംസ്ഥാന പ്രസിഡന്റുമാണ്.