ചാക്കോ ഉപദേശിയുടെ കത്തോലിക്കാസഭ പ്രവേശന ശതാബ്ദി
1594793
Friday, September 26, 2025 2:52 AM IST
തിരുവല്ല: മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളി കോഴിമണ്ണില്‍ ചാക്കോ ഉപദേശിയുടെ കത്തോലിക്കാ സഭ പ്രവേശന ശതാബ്ദിയും കെ.സി. ഫ്രാന്‍സിസ് - മറിയാമ്മ ദമ്പതികളുടെ ജന്മശതാബ്ദി ആചരണവും സംയുക്തമായി നാളെ രാവിലെ 10.30ന് ഇരവിപേരൂര്‍ സെന്റ് ആന്‍സ് മലങ്കര കത്തോലിക്കാ പള്ളിയില്‍ നടക്കും.
കൂരിയ ബിഷപ് ഡോ. ആന്റണി മാര്‍ സില്‍വാനോസ് വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ അനുസ്മരണ പ്രഭാഷണം നടത്തും.
കല്ലൂപ്പാറ കുറുന്തയില്‍ കുടുംബാംഗമായ ചാക്കോ ഉപദേശിയും കുടുംബവും ചങ്ങനാശേരി എസ്ബി ഹൈസ്കൂള്‍ പ്രധാനാധ്യാപകനായിരുന്ന ഫാ. ഡൊമനിക് തോട്ടാശേരിലുമായ ബന്ധത്തെത്തുടര്‍ന്നാണ് കത്തോലിക്കാ സഭാംഗങ്ങളായത്.
അതിരമ്പുഴ, മാന്നാനം എന്നിവിടങ്ങളില്‍ സുവിശേഷ പ്രഘോഷണവും മിഷന് പ്രവര്‍ത്തനങ്ങളു നടത്തി. നിരണവും അയിരൂരും ഉള്‍പ്പെടുന്ന മുപ്പതോളം മിഷന് കേന്ദ്രങ്ങളിലും പ്രവര്‍ത്തിച്ചു.