ഇ​ല​ന്തൂ​ര്‍: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ചെ​ന്നീ​ര്‍​ക്ക​ര ഐ​ടി​ഐ ജം​ഗ്ഷ​നി​ല്‍ ആ​രം​ഭി​ച്ച വ​നി​താ ഗ്രൂ​പ്പ് സം​രം​ഭം സ്റ്റി​ച്ച് വെ​ല്‍ ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് ജെ. ​ഇ​ന്ദി​രാദേ​വി നി​ര്‍​വ​ഹി​ച്ചു. 2024 - 25 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് സം​രം​ഭം ആ​രം​ഭി​ച്ച​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​ഭി​ലാ​ഷ് വി​ശ്വ​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചെ​ന്നീ​ര്‍​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എം.ആ​ര്‍. മ​ധു, അ​ന്ന​മ്മ ജി​ജി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വ്യ​വ​സാ​യ വി​ക​സ​ന ഓ​ഫീ​സ​ര്‍ ജെ. ​ദീ​പു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.