നിയോജക മണ്ഡലം കമ്മിറ്റി
1594804
Friday, September 26, 2025 3:02 AM IST
റാന്നി: കേരള വനിതാ കോൺഗ്രസ് - എം റാന്നി നിയോജക മണ്ഡലം കമ്മിറ്റി ജില്ലാ പ്രസിഡന്റ് ധന്യ അന്ന മാമൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് റോസമ്മ സ്കറിയ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. അജിമോൾ നെല്ലുവേലിൽ, അനീന സാമുവേൽ, ശോഭ ചാർലി, ജിജി പി. ഏബ്രഹാം, എലിസബത്ത് തോമസ്, എൻ.എസ്. ശോഭന, നിഷ ആഴക്കാട്ടിൽ, ലിജി ചാക്കോ, രജിത കൊച്ചുകാലായിൽ എന്നിവർ പ്രസംഗിച്ചു.
കേരള വനിതാ കോൺഗ്രസ് - എം നിയോജക മണ്ഡലം ഓഫീസ് ചാർജ് സെക്രട്ടറിയായി ജിജി പി. ഏബ്രഹാമിനെ തെരഞ്ഞെടുത്തു.