ലഹരിവിരുദ്ധ കലാജാഥ
1594803
Friday, September 26, 2025 3:02 AM IST
റാന്നി: കുട്ടികളില്‍ നല്ല ആരോഗ്യശീലങ്ങള്‍ വളര്‍ത്തുക, ലഹരിവിരുദ്ധ മനോഭാവം വളര്‍ത്തിയെടുക്കുക, സാങ്കേതികനൈപുണ്യ വിദ്യാഭ്യാസത്തിലേക്ക് ആകര്‍ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ സമഗ്ര ശിക്ഷാ കേരള റാന്നി ബിആര്‍സിയും കേരള സ്റ്റേറ്റ് റൂട്രോണിക്സ് റാന്നി പഠന കേന്ദ്രവും സംയുക്തമായി നടത്തുന്ന ലഹരിവിരുദ്ധ വിദ്യാഭ്യാസ കലാജാഥയ്ക്ക് തുടക്കമായി.
സമഗ്ര ഗുണമേന്മ വിദ്യാഭാസ പരിപാടിയുടെ ഭാഗമായി എസ്സി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന പരിപാടി റാന്നി ബ്ലോക്ക് പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഷാജി എ. സലാം ഉദ്ഘാടനം ചെയ്തു.
റൂട്രോണിക്സ് റാന്നി പഠനകേന്ദ്രം സിഇഒ എം. സുഭാഷ് അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക അനി മാത്യു, ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ അനുഷ ശശി, ബി. ശില്പ നായര്‍, മൾട്ടിമീഡിയ ഫാക്കല്‍റ്റിമാരായ എസ്. സുബീഷ് , സുധികുമാര്‍, എം.കെ. നിഖില്‍, കെ. അമല്‍, ശരണ്യ എന്നിവര്‍ പങ്കെടുത്തു.