മാര്‍ അത്താനാസിയോസിന്റെ ഓര്‍മപ്പെരുന്നാളും ആരാധനക്രമ വര്‍ഷാചരണം ഉദ്ഘാടനവും
1594792
Friday, September 26, 2025 2:52 AM IST
തിരുവല്ല: സഖറിയാസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തയുടെ 48 -ാമത് ഓര്‍മപ്പെരുന്നാള്‍ ഇന്നും നാളെയുമായി തിരുവല്ല സെന്റ് ജോണ്‍സ് മെത്രാപ്പോലീത്തന്‍ കത്തീഡ്രലില്‍ നടക്കും.
ഇന്ന് വൈകുന്നേരം ആറിന് സന്ധ്യാപ്രാര്‍ഥനയും തുടര്‍ന്ന് കബറില്‍ ധൂപപ്രാര്‍ഥനയും.
നാളെ രാവിലെ 6.15ന് പ്രഭാത പ്രാര്‍ഥനയും തുടര്‍ന്ന് കൂരിയ ബിഷപ് ഡോ.ആന്റണി മാര്‍ സില്‍വാനോസിന്റെ മുഖ്യ കാര്‍മികത്വത്തിലും വൈദികരുടെ സഹകാര്‍മികത്വത്തിലും ആഘോഷമായ വിശുദ്ധ കുര്‍ബാന.
തുടര്‍ന്ന് ആരാധനക്രമ വര്‍ഷത്തിന്റെ അതിഭദ്രാസന ഉദ്ഘാടനം ഡോ. ആന്റണി മാര്‍ സില്‍വാനോസ് നിര്‍വഹിക്കും. വൈദികര്‍, സിസ്റ്റേഴ്സ് എന്നിവരുടെ പ്രതിനിധികള്‍, എംസിസിഎല്‍, എംസിവൈഎം, എംസിഎ, എംസിഎംഎഫ് തുടങ്ങിയ ഭക്തസംഘടനകളുടെ പ്രതിനിധികള്‍ ചേര്‍ന്ന് ഏഴ് തിരികള്‍ തെളിച്ച് പ്രദക്ഷിണമായി പള്ളിയുടെ പടിഞ്ഞാറേ വാതില്ക്കല്നിന്നു മദ്ബഹായില്‍ പ്രത്യേകം തയാര്‍ ചെയ്തിരിക്കുന്നിടത്തെത്തിച്ച് ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് കബറിങ്കല്‍ ധൂപപ്രാര്‍ഥനയും നേര്‍ച്ച വിളമ്പും ഉണ്ടാകുമെന്ന് വികാരി ജനറാള്‍ മോണ്‍. ഡോ. ഐസക് പറപ്പള്ളില്‍, ഫാ. ചെറിയാന് കുരിശുംമൂട്ടില്‍, ഫാ. മാത്യു പുനക്കുളം തുടങ്ങിയവര്‍ നേതൃത്വം നല്‍കും.