പൂങ്കാവ് പള്ളിയിൽ തിരുനാളും ഇടവകദിനവും
1582748
Sunday, August 10, 2025 7:14 AM IST
ആലപ്പുഴ: സുപ്രസിദ്ധ തീർഥാടന കേന്ദ്രമായ പൂങ്കാവ് പള്ളിയിൽ സ്വർഗ്ഗാരോപിത മാതാവിന്റെ തിരുനാളും ഇടവക ദിനവും നാളെ മുതൽ 15 വരെ ആഘോഷിക്കും. നാളെ രാവിലെ 6 നും 7നും ദിവ്യബലി. വൈകുന്നേരം 6ന് പ്രസുദേന്തി സ്വീകരണം.
തുടർന്ന് വികാരി ഫാ. സേവ്യർ ചിറമേൽ കൊടിയേറ്റും. ഫാ. അലൻ അഗസ്റ്റിൻ പുന്നയ്ക്കൽ ദിവ്യബലിയർപ്പിക്കും. വചനപ്രഘോഷണം അലക്സാണ്ടർ കൊച്ചീക്കാരൻവീട്. 12നു രാവിലെ 6 നും 7 നും ദിവ്യബലി. വൈകുന്നേരം 6 ന് ജപമാല, ദിവ്യബലി: ഫാ. നിക്സൺ തോലാട്ട് . വചനപ്രഘോഷണം: ഫാ. ലോബോ ലോറൻസ്.
വാഴ്്ച ദിനമായ ബുധനാഴ്ച വൈകുന്നേരം 6.30ന് വരും വർഷത്തിലേക്കുള്ള പ്രസുദേന്തിമാരുടെ സ്വീകരണം സെന്റ് ആന്റണീസ് കപ്പോളയിൽ . തുടർന്ന് ദിവ്യബലി: ഫാ. ജോഷി തളിയശേരി. വചനപ്രഘോഷണം: ഫാ.പോൾ.ജെ. അറയ്ക്കൽ. വേസ്പര ദിനത്തിൽ രാവിലെ 6 നും 7 നും ദിവ്യബലി വൈകുന്നേരം 6ന് ജപമാല, ദിവ്യബലി: ഫാ. പ്രിൻസ് പുത്തൻ ചക്കാലയ്ക്കൽ. വചനപ്രഘോഷണം: ഫാ.സെബാസ്റ്റ്യൻ ശാസ്താംപറമ്പിൽ. തിരുനാൾ ദിനമായ വെള്ളിയാഴ്ച രാവിലെ 5.30 തിനും 7നും ദിവ്യബലി. വൈകുന്നേരം 4.30ന് ആഘോഷമായ തിരുനാൾ ദിവ്യബലി: ഫാ.ജോബിൻ മാത്യു വലിയവീട്. സന്ദേശം: ഫാ.സെബാസ്റ്റ്യൻ കുറ്റിവീട്ടിൽ. തുടർന്ന് പ്രദക്ഷിണം, സ്നേഹവിരുന്ന്, കലാപരിപാടികൾ.