പിഎംഡി യുപി സ്കൂളിന്റെ പുതിയ കെട്ടിടം തുറന്നു
1583161
Monday, August 11, 2025 11:38 PM IST
ചേപ്പാട്: ചേപ്പാട് പിഎംഡി യുപി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കെ.സി. വേണുഗോപാൽ എംപി നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. ബിജി ജോൺ അധ്യക്ഷനായി. രമേശ് ചെന്നിത്തല എംഎൽഎ മുഖ്യപ്രഭാഷണവും പൂർവ വിദ്യാർഥി ഫാ. കെ.കെ. വർഗീസ് അനുഗ്രഹ പ്രഭാഷണവും നടത്തി. ജില്ലാ പഞ്ചായത്തംഗം ജോൺ തോമസ്, ചേപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. വേണുകുമാർ, പഞ്ചായത്തംഗം ടി. തുളസി, ചേപ്പാട് വലിയപള്ളി അസി. വികാരി ഫാ. ലിനു തോമസ്, ചാണ്ടി കോശി, എസ്. ഗീവർഗീസ്, തോംസൺ, ഷൈനി എസ്. തമ്പി, ജേക്കബ് തറയിൽ എന്നിവർ പ്രസംഗിച്ചു.