കുട്ടനാട് വാസയോഗ്യമാക്കാന്‍ സമഗ്ര പദ്ധതി വേണം: ഡോ. കെ.സി. ജോസഫ്
1583151
Monday, August 11, 2025 11:38 PM IST
രാമങ്കരി: വേനല്‍മഴക്കാലം മുതല്‍ ആറുമാസക്കാലത്തിലധികം വെള്ളക്കെട്ടിലാകുന്ന ദുരവസ്ഥയില്‍നിന്നു കുട്ടനാടിനെ മോചിപ്പിക്കുന്നതിനായി വേമ്പനാട്ട് കായലും നദികളും ആഴം കൂട്ടുകയും തോട്ടപ്പള്ളി സ്പില്‍വേ അഴിമുഖം വേനല്‍ക്കാലത്തുതന്നെ വീതിയും ആഴവും വര്‍ധിപ്പിക്കുകയും ചെയ്യുന്നതിന് സമഗ്ര പദ്ധതി ആവിഷ്ക്കരിച്ചു നടപ്പാക്കണമെന്ന് ജനാധിപത്യ കേരളാകോണ്‍ഗ്രസ് ചെയര്മാന് ഡോ. കെ.സി. ജോസഫ് ആവശ്യപ്പെട്ടു.
മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി സ്ഥിരം വെള്ളക്കെട്ട് രൂപപ്പെടുന്ന സാഹചര്യത്തില്‍ കുട്ടനാട്ടിലെ റോഡുകള്‍, ഇടവഴികള്‍ പൂര്‍ണമായും തകര്‍ന്നു കിടക്കുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ ദുരിത പൂര്‍ണമാകുന്നു.
കുട്ടനാടിന്റെ സമഗ്ര വിമോചനമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി സെപ്റ്റംബര്‍ മദ്ധ്യത്തില്‍ വിപുലമായ സെമിനാര്‍ സംഘടിപ്പിക്കും എന്നും അദ്ദേഹം അറിയിച്ചു. ഇവിടെ ജനാധിപത്യ കേരളാകോണ്‍ഗ്രസ് സംഘടിപ്പിച്ച നിയോജക മണ്ഡലം കണ്വന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് ജേക്കബ് സാണ്ടര്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ട്രഷറര്‍ കെ.സി. ജോസഫ്, ജില്ലാ വൈസ് പ്രസിഡന്റ് തോമസ് ജോസഫ് ഇല്ലിക്കല്‍, ജില്ലാ സെക്രട്ടറി സാജന് സെബാസ്റ്റ്യന്‍, തോമസ് കോര, ഷിബു മണല, ലിസമ്മ ജോണ്സണ്, ബേബി ചെറിയാന്, ജയിംസ് കല്ലുപാത്ര, ജോജി വെമ്പാടന്തറ തുടങ്ങിയവർ പ്രസംഗിച്ചു.