ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
1582903
Sunday, August 10, 2025 11:34 PM IST
ചേർത്തല: ഡിവൈഡറില്‍ തട്ടി നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. പട്ടണക്കാട് പഞ്ചായത്ത് 15-ാം വാർഡ് കോനാട്ടുശേരി തെക്കേത്താന്നിക്കൽ കൂന്താനിശേരി വീട്ടിൽ തങ്കച്ചൻ (59) ആണ് മരിച്ചത്.
ശനിയാഴ്ച്ച വൈകുന്നേരം നാലോടെയാണ് അപകടം. വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള അമ്മയെ കണ്ട് തിരിച്ച് മടങ്ങുന്ന വഴി ചേർത്തല സെന്റ് മൈക്കിൾ കോളജിനു സമീപം ഫൈബർ ഡിവൈഡറിൽ തട്ടി ഓട്ടോ മറിയുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ തങ്കച്ചനെ ഉടന്‍ തന്നെ വണ്ടാനം മെഡിക്കൽ കോളജില്‍ എത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം നടത്തി. ഭാര്യ: റാണി മക്കൾ: ആൽബിൻ, ജോയൽ.