നെഹ്റു ട്രോഫി വള്ളംകളി
1583158
Monday, August 11, 2025 11:38 PM IST
റീല്‍സ് മത്സരം
ആലപ്പുഴ: 30ന് പുന്നമടക്കായലില്‍ നടക്കുന്ന 71 ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ പ്രചാരണാര്‍ഥം റീല്‍സ് മത്സരം സംഘടിപ്പിക്കുന്നു. നെഹ്റുട്രോഫി വള്ളംകളിയുടെ പ്രചാരണത്തിന് സഹായകരമായതും വള്ളംകളിയും പുന്നമടക്കായലുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ളതുമായ റീലുകളാണ് തയാറാക്കേണ്ടത്. 60 സെക്കന്‍ഡോ അതില്‍ താഴെയോ ആയിരിക്കണം റീലുകളുടെ ദൈര്‍ഘ്യം. സൃഷ്ടികള്‍ മൗലികമായിരിക്കണം.
തയാറാക്കിയ റീല്‍, തയാറാക്കിയ വ്യക്തിയുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ 9074594578 എന്ന വാട്സാപ്പ് നമ്പറിലേക്കാണ് അയയ്ക്കേണ്ടത്. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും മെമന്റോയും സമ്മാനമായി ലഭിക്കും. സമ്മാനാര്‍ഹമായ റീലുകള്‍ നെഹ്റു ട്രോഫി ബോട്ട് റേസ് കമ്മിറ്റിയുടെ വെബ്സൈറ്റിലും സാമൂഹിക മാധ്യമ പേജുകളിലും പ്രസിദ്ധീകരിക്കും. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി 18ന് വൈകുന്നേരം അഞ്ച്. ഫോണ്‍: 0477-2251349.
ഭാഗ്യചിഹ്നത്തിന് പേര് നിര്‍ദേശിക്കാം
ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തിന്റെ ഭാഗ്യചിഹ്നത്തിന് പേരുകള്‍ ക്ഷണിച്ചു. ഭാഗ്യചിഹ്നമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കളിവള്ളം തുഴഞ്ഞു നീങ്ങുന്ന കാക്കത്തമ്പുരാട്ടിക്കാണ് പേര് നിര്‍ദേശിക്കേണ്ടത്. പോസ്റ്റ് കാര്‍ഡില്‍ തപാലായാണ് എന്‍ട്രികള്‍ അയയ്ക്കേണ്ടത്.
ഒരു വ്യക്തി ഒരു എന്‍ട്രി മാത്രമേ നല്കാന് പാടുള്ളൂ. ഭാഗ്യചിഹ്നത്തിന് നിര്‍ദേശിക്കുന്ന പേര്, നിര്‍ദേശിക്കുന്നയാളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ പോസ്റ്റ് കാര്‍ഡില്‍ എഴുതി കണ്‍വീനര്‍, നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്, ആലപ്പുഴ- 688001 എന്ന വിലാസത്തിലാണ് എന്‍ട്രികള്‍ അയക്കേണ്ടത്. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 18ന് വൈകുന്നേരം അഞ്ച്. വിജയിക്ക് മുല്ലക്കല്‍ നൂര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് നല്കുന്ന സ്വര്‍ണനാണയം സമ്മാനമായി ലഭിക്കും. ഫോണ്‍: 0477-2251349.
ഫേസ് പെയിന്റിംഗ് മത്സരത്തിന്
രജിസ്ട്രേഷന് തുടങ്ങി
ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളിയുടെ പ്രചാരണാര്‍ത്ഥം ഹയര്‍സെക്കന്‍ഡറി, കോളജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഫേസ് പെയിന്റിം മല്‍സരത്തിന്റെ രജിസ്ട്രേഷന് ആരംഭിച്ചു. 21ന് വ്യാഴാഴ്ച്ച വൈകിട്ട് നാലിന് ആലപ്പുഴ ബീച്ചിലാണ് മത്സരം. ഹയര്‍ സെക്കന്‍ഡറി, കോളജ് വിദ്യാര്‍ഥികള്‍ക്ക് ഒരു കാറ്റഗറിയിലാണ് മത്സരം. രണ്ട് അംഗങ്ങളുള്ള ടീമുകള്‍ക്ക് പങ്കെടുക്കാം.
ആലപ്പുഴയും നെഹ്റുട്രോഫി വള്ളംകളിയും തമ്മിലുള്ള ഫേസ് പെയിന്റിംഗാണ് തയാറാക്കേണ്ടത്. ഒരു സ്ഥാപനത്തില്‍നിന്ന് എത്ര ടീമുകള്‍ക്കും പങ്കെടുക്കും. ഫേസ് പെയിന്റിങ്ങിന് ആവശ്യമായ പെയിന്റ്, ബ്രഷ്, മറ്റുപകരണങ്ങള്‍ എന്നിവ മത്സരാര്‍ഥികള്‍ കൊണ്ടുവരണം. വിജയിക്ക് എരമല്ലൂര്‍ പുന്നയ്ക്കൽ ജ്വല്ലറി നല്കുന്ന സ്വര്‍ണനാണയം സമ്മാനമായി ലഭിക്കും. മത്സരാര്‍ഥികള്‍ക്ക് 9074594578 എന്ന വാട്സാപ്പ് നമ്പര്‍ വഴി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0477 2251349.