മിനി മാരത്തൺ മത്സരം
1582900
Sunday, August 10, 2025 11:34 PM IST
ചേർത്തല: ടീം ചേർത്തലയുടെ നേതൃത്വത്തിൽ ലഹരിക്കെതിരേ മിനിമാരത്തൺ മത്സരം സംഘടിപ്പിച്ചു. 10 കിലോമീറ്റർ മിനിമാരത്തൺ മത്സരം ചേർത്തല എക്സൈസ് സർക്കിൾ ഇൻസ്പെകടർ സുനിൽകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. 50ഓളം കായികതാരങ്ങൾ പങ്കെടുത്തു. ചേർത്തല ദേവീക്ഷേത്രത്തിനു സമീപം നടന്ന സമാപനസമ്മേളനവും സമ്മാനദാനവും കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. പുരുഷവിഭാഗം മത്സരത്തിൽ ഒന്നാം സ്ഥാനം എം.ഡി. നബീൽസലിം, രണ്ടാം സ്ഥാനം ബെഞ്ചബിൻ ബാബു, മൂന്നാം സ്ഥാനം ഷിബിൻ ആന്റോ എന്നിവർ കരസ്ഥമാക്കി.
വനിതാ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി റീബാ അന്നാ ജോർജ് ഒന്നാംസ്ഥാനവും അഞ്ജു മുരുകൻ രണ്ടാം സ്ഥാനവും വി. രജിത മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ചേർത്തല നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർമാരായ ജി. രഞ്ജിത്ത്, പി. ഉണ്ണികൃഷ്ണൻ, എ. അജിത്ത്, ആശാ മുകേഷ്, ക്ലബ് പ്രസിഡന്റ് ആർ.എസ്. ശശികുമാർ, ട്രഷറർ മഹേശ്വരൻ പിള്ള എന്നിവർ പ്രസംഗിച്ചു.