പള്ളിപ്പുറം: എ​ഡി 52ൽ ​മാ​ർ തോ​മാ​ശ്ലീ​ഹാ​യാ​ൽ കോ​ക്ക​മം​ഗ​ല​ത്തു സ്ഥാ​പി​ച്ച വി​ശു​ദ്ധ കു​രി​ശ് പി​ന്നീ​ട് മാ​ട്ടേ​ൽത്തു​രു​ത്തി​ൽനി​ന്ന് ക​ണ്ടെ​ടു​ത്തു. അ​ദ്ഭു​ത​ക​ര​മാ​യി ര​ക്തംചി​ന്തി​യ വി​ശു​ദ്ധ കു​രി​ശ് വി​ശ്വാ​സി​ക​ൾ തു​രു​ത്തി​ൽനി​ന്നും പ​ടി​ഞ്ഞാ​റു​ള്ള മ​റു​ക​ര​യി​ലേ​ക്കു കൊ​ണ്ടു​വ​രി​ക​യും അ​വി​ടെ ഒ​രു ആ​ല​യം പ​ണി​ത് അ​വി​ടെ വ​ണ​ക്ക​ത്തി​നാ​യി പ്ര​തി​ഷ്ഠി​ക്കു​ക​യും ചെ​യ്തു. ആ ​ആ​ല​യം ഇ​ന്നും കു​രി​ശു​പു​ര​പ്പള്ളി എ​ന്ന​റി​യ​പ്പെ​ടു​ന്നു.

വി​ശ്വാ​സീ സ​മൂ​ഹ​ത്തി​ന്‍റെ വ​ള​ർ​ച്ച​യെത്തു​ട​ർ​ന്ന് കു​രി​ശു​പു​രപ്പ​ള്ളി​യു​ടെ സ്ഥ​ലപ​രി​മി​തി മൂ​ലം വി​സ്തൃ​ത​മാ​യ ഒ​രു ദേ​വാ​ല​യം പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ നാ​മ​ത്തി​ൽ പ​ടി​ഞ്ഞാ​റോ​ട്ടു മാ​റി പ​ണി​ക​ഴി​പ്പി​ക്കു​ക​യും വി​ശു​ദ്ധ കു​രി​ശ് അ​വി​ടെ പു​നഃ​പ്ര​തി​ഷ്ഠി​ക്കു​ക​യും ചെ​യ്തു. മൂ​ന്നാം നൂ​റ്റാ​ണ്ടു വ​രെ ഇ​തു മ​ധ്യ​തി​രു​വി​താം​കൂ​റി​ലെ ഏ​ക ദേ​വാ​ല​യം ആ​യി​രു​ന്നു.

പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ നാ​മ​ധേ​യ​ത്തി​ലു​ള്ള ഏ​ഷ്യ​യി​ലെ ആ​ദ്യ ദേ​വാ​ല​യ​മാ​ണ് പ​ള്ളി​പ്പു​റം പ​ള്ളി. മൂ​ന്നാം നൂ​റ്റാ​ണ്ടി​ലും, ആ​റാം നൂ​റ്റാ​ണ്ടി​ലും, എ​ട്ടാം നൂ​റ്റാ​ണ്ടി​ലും പ​ള്ളി പു​തു​ക്കി​പ്പ​ണി​തു. പ​തി​നാ​റാം നൂ​റ്റാ​ണ്ടി​ൽ പോ​ർ​ച്ചു​ഗീ​സ് ത​ച്ചു​ശാ​സ്ത്ര​ജ്ഞ​ന്മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ദ്ബ​ഹ ഉ​ൾ​പ്പെ​ടെ പ​ള്ളി പു​തു​ക്കിപ്പ​ണി​തു.

മ​രി​യ​ൻ ദൈ​വ ശാ​സ്ത്ര​ത്തി​ന്‍റെ ഒ​രു കാ​വ്യശി​ല്പ​മാ​ണ് ഇ​പ്പോ​ൾ കാ​ണു​ന്ന മ​ദ്ബ​ഹ. കു​റ​വി​ല​ങ്ങാ​ടു മു​ത​ൽ ആ​ല​പ്പു​ഴ വ​രെ​യും ഇ​ട​പ്പ​ള്ളിവ​രെ​യും ആ​യി​രു​ന്നു പ​ള്ളി​പ്പു​റം പ​ള്ളി​യു​ടെ അ​തി​ർ​ത്തി. 1891ൽ ​പ​ള്ളി​പ്പു​റം പ​ള്ളി ഫൊ​റോ​ന പ​ള്ളി​യാ​യി ഉ​യ​ർ​ത്ത​പ്പെ​ട്ടു. എ​റ​ണാ​കു​ളം അ​തി​രൂ​പ​ത​യു​ടെ ആ​ദ്യ​കാ​ലം മു​ത​ലു​ള്ള ഫൊ​റോ​ന ദേവാ​ല​യം ആ​ണ് പ​ള്ളി​പ്പു​റം പ​ള്ളി. ഔ​ദ്യോ​ഗി​ക​മാ​യി 1998ൽ ​മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യും 2016ൽ ​അ​തി​രൂ​പ​ത​യി​ലെ വി​ശു​ദ്ധ ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ് പി​താ​വി​ന്‍റെ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യും പ​ള്ളി​പ്പു​റം പ​ള്ളി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടു.

സ്ഥാ​ന​ക്കാ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പു ദി​നം

രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. ഏ​ഴി​ന് ലൈ​ത്തോ​ര​ന്മാ​രു​ടെ വാ​ഴ്ച, ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന, പ്ര​സു​ദേ​ന്തി മു​ത​ലാ​യ സ്ഥാ​ന​ക്കാ​രു​ടെ തെര​ഞ്ഞെ​ടു​പ്പി​ന് ക​പ്ലോ​ൻ വി​കാ​രി കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വൈ​കു​ന്നേ​രം അ​ബി​ന് ജ​പ​മാ​ല. ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന- ഫാ. ​ഡേ​വി​സ് മാ​ട​വ​ന. തു​ട​ർ​ന്ന് സാ​ൽ​വേ ല​ദീ​ഞ്ഞ്, നൊ​വേ​ന, വാ​ഴ്‌​വ്.