ജോലിക്കിടെ ലൈന്മാന് കുഴഞ്ഞുവീണു മരിച്ചു
1582904
Sunday, August 10, 2025 11:34 PM IST
പന്തളം: വൈദ്യുതതടസം മാറ്റാന്‍ പോസ്റ്റില്‍ കയറിയ ലൈന്മാന് ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു. നൂറനാട് വൈദ്യുത സെക്ഷനിലെ ലൈന്മാന് ചേര്‍ത്തല മുഹമ്മ മുല്ലശേരി വെളിയില്‍ സബി രാജാ (53)ണ് മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് കുടശനാട് തോണ്ടുകണ്ടം ഭാഗത്ത് വൈദ്യുത പോസ്റ്റില്‍ കയറി ജോലി ചെയ്യുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കൂടെയുണ്ടായിരുന്നവര്‍ ഉടന്‍ന്നെ താഴെയിറക്കി പന്തളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഭാര്യ: റീജ. മക്കള്‍: ആദിത്യന്, അരുണിമ.