കഞ്ചാവുമായി യുവാവ് പിടിയിൽ
1582754
Sunday, August 10, 2025 7:14 AM IST
തുറവൂർ: ഓണം സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് എക്സൈസ് നടത്തിയ പരിശോധനയിൽ ഒരാൾ പിടിയിൽ. ആലുവ സ്വദേശിയായ ഗോവർധൻ കെ. ഗോപി(46)യാണ് പിടിയിലായത്. ഇന്നലെ തുറവൂർ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 3.2 കിലോഗ്രാം കഞ്ചാവുമായി ഇയാൾ പിടിയിലായത്.
ചേർത്തല എക്സൈസ് സർക്കിൾ ഓഫീസിലെ സർക്കിൾ ഇൻസ്പെക്ടർ സി.എസ്.സുനിൽകുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എക്സൈസ് സർക്കിൾ ഓഫീസിലെ ഇൻസ്പെക്ടർ എൻ. ബാബു, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ജി. ജയകുമാർ, എൻ. പ്രസന്നൻ, സജിമോൻ കെ പി, വിജയകുമാർ.പി, പ്രിവന്റ് ഓഫീസർ എച്ച്. മുസ്തഫ, സിവിൽ എക്സൈസ് ഓഫീസർ ജിനു. എസ്, വികാസ്. വി. ആർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ അശ്വതി പരമേശ്വരൻ, ഡ്രൈവർ ബെൻസി വി.എസ് എന്നിവർ പങ്കെടുത്തു.