മാ​വേ​ലി​ക്ക​ര: 2.47 കോ​ടി ചെ​ല​വി​ട്ട് മാ​വേ​ലി​ക്ക​ര എ​ക്സൈ​സ് റേ​ഞ്ച് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സു​ക​ള്‍​ക്കാ​യി ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ വ​ഴു​വാ​ടി​യി​ല്‍ ഒ​ന്നാം​ഘ​ട്ടം നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച പു​തി​യ മ​ന്ദി​രം ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ എ​ക്‌​സൈ​സ് വ​കു​പ്പ് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. എം.​എ​സ്. അ​രു​ണ്‍​കു​മാ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​കും.

സ്വ​ന്ത​മാ​യി കെ​ട്ടി​ട​മി​ല്ലാ​തി​രു​ന്ന മാ​വേ​ലി​ക്ക​ര എ​ക്സൈ​സി​ന് വ​ഴു​വാ​ടി​യി​ല്‍, മാ​വേ​ലി​ക്ക​ര-​ക​ര​യം​വ​ട്ടം-​പു​ലി​യൂ​ര്‍ റോ​ഡ​രി​കി​ല്‍ മൂ​ന്നു പ​തി​റ്റാ​ണ്ട് മു​മ്പ് അ​ട​ച്ചു​പൂ​ട്ടി​യ വ​ഴു​വാ​ടി ബോ​യ്‌​സ് എ​ല്‍​പി സ്‌​കൂ​ള്‍ നി​ന്നി​രു​ന്ന 30 സെ​ന്‍റ് ഭൂ​മി​യി​ലാ​ണ് ഇ​രു​നി​ല മ​ന്ദി​രം ഉ​യ​രു​ന്ന​ത്. എ​ക്സൈ​സ് സി​ഐ ഓ​ഫീ​സും റേ​ഞ്ച് ഓ​ഫീ​സും ഉ​ള്‍​പ്പെ​ടു​ന്ന കെ​ട്ടി​ട​സ​മു​ച്ച​യ​മാ​ണ് നി​ര്‍​മി​ക്കു​ന്ന​ത്.

മാ​വേ​ലി​ക്ക​ര ബോ​യ്സ് ഹൈ​സ്‌​കൂ​ളി​ന്‍റെ തെ​ക്കു​ഭാ​ഗ​ത്താ​യി​രു​ന്ന എ​ക്സൈ​സ് ഓ​ഫീ​സ് കാ​ല​പ്പ​ഴ​ക്കം ചെ​ന്ന​പ്പോ​ള്‍ 27 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് ബു​ദ്ധ ​ജം​ഗ്ഷ​നു കി​ഴ​ക്കു​ഭാ​ഗ​ത്തെ 78-ാം ന​മ്പ​ര്‍ എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗം വ​ക കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റ്റി​യി​രു​ന്നു. നി​ല​വി​ല്‍ എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഈ ​കെ​ട്ടി​ട​ത്തി​ന് 152 വ​ര്‍​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ണ്ട്. ത​ട്ടാ​ര​മ്പ​ല​ത്തി​ല്‍ സ്വ​കാ​ര്യ കെ​ട്ടി​ട​ത്തി​ലാ​ണ് സി​ഐ ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ച്ചുവ​രു​ന്ന​ത്.

ര​ണ്ടു നി​ല​ക​ളു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ല്‍ പാ​ര്‍​ക്കിം​ഗ് ഏ​രി​യ, തൊ​ണ്ടി​മു​റി, കാ​ത്തി​രി​പ്പു കേ​ന്ദ്രം, ബാ​ത്റൂം സൗ​ക​ര്യ​മു​ള്ള ഡ്യൂ​ട്ടി‌റൂം, ​സ്വീ​ക​ര​ണ മു​റി, ബാ​ത്ത്റൂം ​സൗ​ക​ര്യ​മു​ള്ള എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഓ​ഫീ​സും വി​ശ്ര​മ​മു​റി​യും സ​ജ്ജീ​ക​രി​ക്കും. ഒ​ന്നാം നി​ല​യി​ല്‍ ഓ​ഫീ​സ് ഏ​രി​യ, സ്റ്റോ​ര്‍​, സെ​ല്‍, ബാ​ത്​റൂം സൗ​ക​ര്യ​മു​ള്ള പു​രു​ഷ വ​നി​ത വി​ശ്ര​മ​മു​റി​ക​ള്‍, ബാ​ത്ത്റൂം ​സൗ​ക​ര്യ​മു​ള്ള അ​സി. എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഓ​ഫീ​സും വി​ശ്ര​മ​മ​മു​റി​യും ഉ​ണ്ടാ​വും.