ഹാര്‍ബറില്‍ കയറണമെങ്കില്‍ പത്തു രൂപ അടയ്ക്കണം
1582749
Sunday, August 10, 2025 7:14 AM IST
അമ്പലപ്പുഴ: ഹാര്‍ബറില്‍ കയറണമെങ്കില്‍ പത്തു രൂപ അടയ്ക്കണം. തോട്ടപ്പള്ളി ഹാര്‍ബറിലാണ് നാട്ടുകാര്‍ക്കുപോലും അകത്ത് കയറണമെങ്കില്‍ പാസ് എടുക്കേണ്ടിവരുന്നത്. തുറമുഖവകുപ്പാണ് ഹാര്‍ബറിന്റെ നിയന്ത്രണത്തിനായി കരാര്‍ നല്‍കിയിട്ടുള്ളത്.
ചില വ്യക്തികളാണ് ഹാര്‍ബറിന്റെ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇവരാണ് നടന്ന് ഹാര്‍ബറില്‍ കയറാന്‍ 10 രൂപ ഈടാക്കുന്നത്. ഒരു തവണ അകത്ത് കയറി പുറത്തിറങ്ങിയശേഷം രണ്ടാമത് കയറിയാലും 10 രൂപ നല്‍കേണ്ട അവസ്ഥയാണ്. മറ്റൊരു ഹാര്‍ബറിലും ഇല്ലാത്ത നിയമമാണ് തോട്ടപ്പള്ളിയിലേതെന്ന ആരോപണമുണ്ട്.