ചെമ്മീൻ പീലിംഗ് തൊഴിലാളി മരിച്ച നിലയിൽ
1583152
Monday, August 11, 2025 11:38 PM IST
പറവൂർ: ചെമ്മീൻ പീലിംഗ് ഷെഡിൽ ഇതര സംസ്ഥാ ന തൊഴിലാളി മരിച്ച നിലയിൽ. ഝാർഖണ്ഡ് സ്വദേശി കൻഹായി മഹാട്ടോ (29) ആണ് മരിച്ചത്. തുറവൂർ - പള്ളിത്തോട് റോഡിൽ ചാവടി ജംഗ്ഷന് പടിഞ്ഞാറു ഭാഗത്തുള്ള പീലിംഗ് ഷെഡിലാണ് സംഭവം. പീലിംഗ് ഷെഡിനോടു ചേർന്നുള്ള കെട്ടിടത്തിലെ മുകളിലത്തെ നിലയിലാണ് തൊഴിലാളികൾ താമസിച്ചിരുന്നത്. സംഭവദിവസം രാത്രി ഉമേഷ് കുമാറും സുഹൃത്തുക്കളായ ഝാർഖണ്ഡ് സ്വദേശികളായ സഞ്ജയ്, ഭൈരവൻ, സുഹാബ്, മരിച്ച കൻഹായി മഹാട്ടോ എന്നിവർ ചേർന്ന് മദ്യപിച്ചിരുന്നു.
കുത്തനെയുള്ള പടിയിറങ്ങുമ്പോൾ കാൽ തെറ്റി താഴെ വീണതാകാം മരണത്തിന് കാരണമെന്നാണ് പോലീസിന്റെ നിഗമനം. പോസ്റ്റ് മോർട്ടത്തിൽ വീഴ്ചയിൽ തലയ്ക്കു ഉണ്ടായ ഗുരുതര പരുക്കാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. കൂത്തിയതോട് സ്റ്റേഷൻ ഓഫിസർ എം. അജയ്മോഹന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കൻഹായി മഹാട്ടോക്കൊപ്പം ഉണ്ടായിരുന്ന തൊഴിലാളികളെ ചോദ്യം ചെയ്തു.
മുറിയിൽനിന്നു മദ്യപിച്ചതിന്റെ കുപ്പിയും ഭക്ഷണത്തിന്റെ അവശിഷ്ടവും കണ്ടെടുത്തു. സമീപവീടുകളിലും അന്വേഷണം നടത്തി. കുത്തിയതോട് പോലീസ് നടപടികൾക്ക് ശേഷം മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. മൃതദേഹം ഇന്നു നാട്ടിലേക്കു കൊണ്ടുപോകും.