വളര്‍ത്തുനായ്ക്കളെ വിഷം നല്കി കൊന്നതായി പരാതി
1582751
Sunday, August 10, 2025 7:14 AM IST
ചേര്‍ത്തല: നാലു വളര്‍ത്തുനായ്ക്കളെ അയല്‍വാസി വിഷം നല്കി കൊന്നതായി പരാതി. കളവംകോടം കൊല്ലപ്പളളി പുതുമനച്ചിറ വിജയമ്മയുടെ നായ്ക്ക ളാണ് കഴിഞ്ഞ ദിവസം രാത്രി ചത്തത്. വീട്ടുവളപ്പില്‍നിന്നു പുറത്തുവിടാതെ വളര്‍ത്തിയ പട്ടികളെയാണ് കൊന്നതെന്നു കാട്ടി വിജയമ്മ ചേര്‍ത്തല പോലീസിലും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്കി.