നേത്രചികിത്സാ ക്യാമ്പും സൈനികരെ ആദരിക്കലും
1582750
Sunday, August 10, 2025 7:14 AM IST
തുറവൂർ: സ്വാതന്ത്ര്യദിന ആഘോഷങ്ങളോടനുബന്ധിച്ച് പള്ളിത്തോട് മഴവിൽ എസ്എച്ച്ജി, അർത്തുങ്കൽ കോസ്റ്റൽ പോലീസ്, ചൈതന്യ ഐ ഹോസ്പറ്റൽ എന്നിവയുടെ ആഭിമുഖ്യത്തിൽ സൗജന്യ നേത്രചികിത്സാ ക്യാമ്പും വിരമിച്ച സൈനികരെ ആദരിക്കലും ഇന്നു നടക്കും.
പള്ളിത്തോട് വാലയിൽ ഹാളിൽ നടക്കുന്ന ആദരിക്കലും ക്യാമ്പും പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ടെൽഷ്യ ഉദ്ഘാടനം ചെയ്യും. തുറവൂർ പഞ്ചായത്ത് പ്രസിഡന്റ് മോളി രാജേന്ദ്രൻ സൈനികരെ ആദരിക്കും. രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നര വരെയാണ് സൗജന്യ നേത്രചികിത്സാ ക്യാമ്പ്.