പരുമല ദേവസ്വം ബോർഡ് കോളജിൽ ഗവേഷണ കേന്ദ്രം
1582901
Sunday, August 10, 2025 11:34 PM IST
മാന്നാര്‍: പരുമല ദേവസ്വം ബോര്‍ഡ് പമ്പ കോളജിലെ ഇഗ്നോ സ്റ്റഡി സെന്ററില്‍ പുതുതായി എംബിഎ, എംഎസ്സി സുവോളജി എന്നീ കോഴ്സുകള്‍ പുതിയതായി അനുവദിച്ചു.
പുതിയ കോഴ്സുകള്‍ പരുമലയിലും പരിസരപ്രദേശങ്ങളിലുമുള്ള വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ക്ക് ഉണര്‍വേകുമെന്നും കോളജിലെ റെഗുലര്‍ ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ പഠനത്തോടൊപ്പം മറ്റൊരു ബിരുദാനന്തര ബിരുദം കൂടി നേടിയെടുക്കാനുള്ള സുവര്‍ണാവസരമാണ് കൈവന്നിരിക്കുന്നതെന്നും കോളജ് പ്രിന്‍സിപല്‍ ഡോ.എസ്. സുരേഷ് അറിയിച്ചു.
വര്‍ഷങ്ങളായുള്ള കുട്ടികളുടെ കാത്തിരിപ്പാണ് ഇതോടെ അവസാനിച്ചിരിക്കുന്നത്. പ്രസ്തുത കോഴ്സുകളിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 15ആണ്. വിശദ വിവരങ്ങള്‍ക്ക് 9847660687എന്ന നമ്പരില്‍ ബന്ധപ്പെടുക.
പത്രസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. എസ്. സുരേഷ്, കോ-ഓര്‍ഡിനേറ്റര്‍ ഡോ. സത്യജിത്, എം.ജി. യൂണിവേഴ്സിറ്റി സെനറ്റ് മെംബർ ഡോ.എം.എസ്. ഉണ്ണി, ഇഗ്നോ കോ ഓര്‍ഡിനേറ്റര്‍ ഡോ. രതീഷ് കുമാര്‍, ഓഫീസ് സൂപ്രണ്ട് സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.