നീരേറ്റുപുറം തിരുവോണ ജലമേളയുടെ പാരമ്പര്യം നിലനിര്‍ത്തണം: സജി ചെറിയാന്
1582753
Sunday, August 10, 2025 7:14 AM IST
എടത്വ: ജനകീയ ട്രോഫിക്കു വേണ്ടി നീരേറ്റുപുറം പമ്പാ വാട്ടര്‍ സ്റ്റേഡിയത്തില്‍ നടത്തുന്ന തിരുവോണ ജലോത്സവം അതിന്റെ തനിമയും പാരമ്പര്യവും നിലനിര്‍ത്തണമെന്ന് മന്ത്രി സജി ചെറിയാന്. സെപ്റ്റംബര്‍ അഞ്ചിനു നടക്കുന്ന ജലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചെയര്മാന് റെജി ഏബ്രഹാം അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന്മാരായ സഖറിയാ കരുവേലി, സജി അലക്സ്, എ.വി. കുര്യന്, ജനറല്‍ സെക്രട്ടറി പ്രകാശ് പനവേലി തുടങ്ങിയവർ പ്രസംഗിച്ചു.