ആത്മവിദ്യാസംഘം ഗവ. എൽപി സ്കൂൾ കെട്ടിടത്തിന് ഒരുകോടി രൂപ
1594707
Thursday, September 25, 2025 11:41 PM IST
ഹരിപ്പാട്: തൃക്കുന്നപ്പുഴയിലെ ആത്മവിദ്യാലയം ഗവ. എൽപി സ്കൂളിന് പുതിയ കെട്ടിടം നിർമിക്കുന്നതിന് ഒരുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി രമേശ് ചെന്നിത്തല എംഎൽഎ അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻഫണ്ടിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിട്ടുള്ളത്. ഈ സ്കൂളിന്റെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി നിവേദനങ്ങൾ ലഭിച്ചിരുന്നു.
തുടർന്ന് ഇതുസംബന്ധിച്ച പ്രൊപ്പോസൽ പ്രഥമ പരിഗണന നൽകി നിർവഹിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പിന് നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത്. പിഡബ്ല്യുഡി കെട്ടിട വിഭാഗത്തിനാണ് നിർമാണച്ചു മതല. ടെണ്ടർ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തീകരിച്ച് വർക്കിന്റെ നിർവഹണ നടപടികൾ എത്രയും വേഗം ആരംഭിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും രമേശ് ചെന്നിത്തല അറിയിച്ചു.