കര്ഷകന് പാടത്തെ വെള്ളക്കെട്ടില്‍ വീണ് മരിച്ചു
1594718
Thursday, September 25, 2025 11:41 PM IST
എടത്വ: കര്ഷകന് പാടത്തെ വെള്ളക്കെട്ടില്‍ വീണ് മരിച്ചു. മുട്ടാര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡ് മിത്രക്കരി മേപ്രത്തുശേരില് എം.ഇ. മാത്തുക്കുട്ടി (63) ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടിനാ ണ് സംഭവം. ചെമ്പടി പാടത്തെ കൃഷിസ്ഥലത്തുനിന്ന് വള്ളത്തില്‍ മടങ്ങിവരുന്നതിനിടെ രാമങ്കരി പടവ പാടശേഖരത്തിന്റെ മോട്ടര്‍ ചാലില്‍ വള്ളവുമായി മറിയുകയായിരുന്നു.
കടകലും പുല്ലും വളര്ന്നുനില്ക്കുന്ന ചാലില്‍ താഴ്ന്ന മാത്തുക്കുട്ടിയെ ഏറെ പണിപ്പെട്ടാണ് നാട്ടുകാര്‍ കരയ്ക്കെത്തിച്ചത്. നാട്ടുകാര്‍ 108 ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. രാമങ്കരി പടവ പാടശേഖരത്തെ പുഞ്ചകൃഷിക്കായി ഇന്നലെ പാടം തടയുകയായിരുന്നു.
ഈ പാടത്ത് കൃഷിയുണ്ടായിരുന്ന മാത്തുക്കുട്ടി പാടം തടയുന്നതുമായി ബന്ധപ്പെട്ടാണ് ഇവിടെ എത്തിയത്. രാമങ്കരി പോലീസ് മേല്‍നടപടി സ്വീകരിച്ചു.
പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്കാരം ഇന്ന് ര ണ്ടിന് മിത്രക്കരി സെന്റ് സേവ്യേഴ്സ് പള്ളിയില്‍. ഭാര്യ: മറിയാമ്മ മാമ്മൂട് വഞ്ചിക്കല്‍ കുടുംബാംഗമാണ്. ഏകമകന്: റ്റോജി മാത്യു (ബെഹറിന്). മരുമകള്‍: ആല്‍ഫി കാഞ്ഞിരംപറമ്പ് (വെച്ചൂര്‍).