ചേ​ർ​ത്ത​ല: റോ​ഡി​ൽ​നി​ന്ന് കി​ട്ടി​യ ര​ണ്ട​രപ​വ​ൻ സ്വ​ർ​ണ​മാ​ല അ​വ​കാ​ശി​ക്ക് തി​രി​ച്ചു ന​ൽ​കി ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ ത​യ്യ​ൽ​ക്കാ​ര​ൻ. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് 18-ാം വാ​ർ​ഡ് രാ​ധാ​ നി​വാ​സി​ൽ പ​രേ​ത​നാ​യ ച​ന്ദ്ര​ശേ​ഖ​ര​ൻ​നാ​യ​രു​ടെ മ​ക​ൻ ഹ​രി​കു​മാ​റാ​ണ് ഉ​ട​മ​യ്ക്ക് മാ​ല തി​രി​ച്ചു ന​ൽ​കി​യ​ത്. 24ന് ​വൈ​കു​ന്നേ​രം മാ​യി​ത്ത​റ​യി​ലെ ട്യൂ​ഷ​ൻ സ്ഥാ​പ​ന​ത്തി​ൽനി​ന്ന് മ​ക​ൾ ആ​രാ​ധ്യ​യു​മാ​യി സ്കൂ​ട്ട​റി​ൽ വീ​ട്ടി​ലേക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ മാ​യി​ത്ത​റ കി​ഴ​ക്ക് പോ​ള​ക്കാ​ട്ടി​ൽ ക​വ​ല​യ്ക്കു സ​മീ​പ​ത്ത് റോ​ഡി​ൽനി​ന്നാ​ണ് മാ​ല കി​ട്ടി​യ​ത്.

വീ​ട്ടി​ൽ എ​ത്തി ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചശേ​ഷം സ​ഹോ​ദ​ര​ൻ വേ​ണു​ഗോ​പാ​ൽ മാ​രാ​രി​ക്കു​ളം പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മാ​ല ല​ഭി​ച്ച വി​വ​രം വി​വി​ധ വാ​ട്ട്സ്ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ൽ അ​റി​യി​ച്ച​തി​നെത്തുട​ർ​ന്നാ​ണ് ഉ​ട​മ എ​ത്തി​യ​ത്. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് പൊ​ള്ള​യി​ൽ അ​ഖി​ലി​ന്‍റേതാ​യി​രു​ന്നു മാ​ല.

ടോ​റ​സ് ഡ്രൈ​വ​റാ​യ അഖി ൽ കോ​ത​മം​ഗ​ല​ത്ത് ലോ​ഡ് എ​ടു​ക്കു​ന്ന​തി​നി​ടെ ന​ഷ്ട​പ്പെ​ട്ടെ​ന്നാ​യി​രു​ന്നു ക​രു​തി​യ​ത്. അഖിൽ കോ​ത​മം​ഗ​ല​ത്തേ​ക്കു പോ​കു​ന്ന​തി​നി​ടെ​യാ​ണ് വാ​ട്ട്സ്ആ​പ്പ് സ​ന്ദേ​ശം കാ​ണു​ന്ന​ത്. ഉ​ട​ൻത​ന്നെ സ​ന്ദേ​ശ​ത്തി​ലെ ന​മ്പ​രി​ൽ ബ​ന്ധ​പ്പെ​ട്ട് മാ​രാ​രി​ക്കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി കൂ​റ്റു​വേ​ലി​യി​ൽ ത​യ്യ​ൽ​ക​ട ന​ട​ത്തു​ക​യാ​ണ് ഹ​രി​കു​മാ​ർ. ഭാ​ര്യ പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​രി ലേ​ഖ. മ​ക്ക​ൾ:​ ആ​ദി​ത്യ​ൻ, ആ​രാ​ധ്യ.